സിനിമാ രംഗത്തിലെ പ്രമുഖ ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളായി കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ച താരമാണ് മാളവിക മോഹൻ. താരം പഠിച്ചതും വളർന്നതും മുംബൈയിലായിരുന്നു. വിൽസൺ കോളേജിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തതിനുശേഷം,അച്ഛനെ പോലെ ഒരു സിനിമാട്ടൊഗ്രാഫറാകാനാണ് ആഗ്രഹിച്ചത്. അത് കൊണ്ട് തന്നെ ഒരു ഫെയർനസ് ക്രീമിന്റെ പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിന് അച്ഛന്റെ സഹായിയായി പ്രവർത്തിച്ച മാളവികയെ കണ്ട മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയാണ് അദ്ദേഹത്തിന്റെ മകൻ യുവ നടൻ ദുൽഖർ സൽമാൻ നായകനാകുന്ന സിനിമയിൽ നായികയാകാൻ ക്ഷണിച്ചത്.
2013.ൽ ദുൽഖർ നായകനായി അഭിനയിച്ച പട്ടം പോലെ എന്ന ചിത്രത്തിൽ മാളവിക നായികയായി. അതിന് ശേഷം നിർണ്ണായകം, ഗ്രേറ്റ് ഫാദർ. എന്നീ മലയാള ചിത്രങ്ങളിലും നാനു മാട്ടു ലക്ഷ്മി എന്ന കന്നഡ ചിത്രത്തിലും അഭിനയിച്ചു. ആസ്വാദക മനസ്സിൽ സ്ഥാനം നേടിയ പേട്ട,മാസ്റ്റർ എന്നീ തമിഴ് ചിത്രങ്ങളിലും താരം അഭിനയമികവ് പുലർത്തി ഇപ്പോളിതാ രാജ്യത്തെ ഏറ്റവും മികച്ച രണ്ട് നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും എന്ന് വ്യക്തമാക്കുകയാണ് നടി മാളവിക മോഹനന്. ‘മുംബൈയില്‍ ജനിച്ച് വളര്‍ന്നത് കൊണ്ട് അധികം മലയാള സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല.
അച്ഛനും അമ്മയും കാണുന്ന ചുരുക്കം ചില സിനിമകളിലൂടെ മാത്രമേ എനിക്ക് മലയാള സിനിമയെ അറിയുകയുള്ളൂ.രാജ്യത്തെ ഏറ്റവും മികച്ച രണ്ട് നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും- മാളവിക പറഞ്ഞു. മമ്മൂട്ടിയാണ് പട്ടം എന്ന ചിത്രത്തിലേക്ക് തന്റെ പേര് നിര്‍ദ്ദേശിച്ചത് എന്നും മാളവിക പറഞ്ഞിരുന്നു. മമ്മൂക്ക തന്നില്‍ അര്‍പ്പിച്ച ആ വിശ്വാസമാണ് സിനിമകള്‍ ചെയ്യാനുള്ള തന്റെ ആത്മവിശ്വാസം എന്നാണ്’ മാളവിക പറഞ്ഞു.