കുടുംബ പ്രേഷകകരുടെ പ്രിയ നടനാണ്  സജിൻ, തന്റെ യഥാർത്ഥ പേരിനേക്കാൾ കൂടുതൽ അറിയപ്പെടുന്നത്  സ്വാന്തനം എന്ന സീരിയലിലെ ശിവേട്ടൻ ആയിട്ടാണ്. പ്രായ വത്യസം ഇല്ലാതെ തന്നെ താരത്തെ എല്ലവർക്കും ഇഷ്ട്ടം ആണ്. തനിക്കു ഇതാദ്യമായി ആണ് ഇങ്ങനെ ഒരു താരപദവി ലഭികുന്നതും. ഈ അടുത്തിടക്കാണ് സജിന്  മികച്ച നടനുള്ള മിന്നലെ പുരസ്‍കാരം ലഭിച്ചത്. ഇപ്പോൾ  തന്നെ പിന്തുണച്ചവർക്കെല്ലാം നന്ദി പറയുകയാണ് താരം. ഒപ്പം തന്റെ പ്രിയതമക്കും.


തനിക്കു ഇങ്ങനെ ഒരു അവാർഡ് നേടാൻ കാരണം തന്റെ ഭാര്യ ഷഫ്‌നയുടെ സപ്പോർട്ട് ഒന്നുകൊണ്ടു മാത്രം ആണ്. തനറെ അഭിനയ ജീവിതത്തിലെ ആദ്യത്തെ അവാർഡ് ആണ് ഇത്. നടൻ പറയുന്നതിങ്ങനെ.. തന്റെ അഭിനയ ജീവിതത്തിലെ ആദ്യ അവാർഡാണ് മിന്നലെ ബെസ്റ്റ് ആക്ടർ അവാർഡ്. അതും തന്റെ ആദ്യ സീരിയൽ ആയ സ്വാന്തനത്തിലെ അഭിനയത്തിന് തന്നെ ലഭിച്ചത്. അതിൽ പ്രേക്ഷകരോട് എനിക്ക് ഒരുപാടു നന്ദി ഉണ്ട്, കൂടതെ തനിക്കു എല്ലാം വിധ സപ്പോർട്ടും നൽകിയതും തന്റെ ഭാര്യ ഷഫ്നയാണ് ഈ അവസരത്തിൽ ഷഫ്നയോടും നന്ദിയും,സ്നേഹവും അറിയിക്കുന്നു. അതുപോലെ സ്വാന്തനം ടീം അംഗങ്ങൾക്കും തന്റെ നന്ദി പറഞ്ഞു സജിൻ.


ഏറ്റവും വലിയ നന്ദി എന്റെ ഭാര്യ ഷഫ്നക്കുള്ളത് ആണ്. ഷഫ്‌ന കാരണം ആണ് ഞാൻ ഈ സീരിയലിൽ എത്തിയത്. ഒരു നടൻ ആകണം എന്ന് വിചാരിച്ചു പലയിടങ്ങളും അലഞ്ഞു തിരിഞ്ഞു നടന്നപ്പോൾ എല്ലാം നിരാശപ്പെടരുത് അഭിനയിക്കണം എന്ന് സപ്പോർട്ട് തന്നത് ഷഫ്നയാണ് സജിൻ പറയുന്നു. സ്വാന്തനത്തിന്റെ ഒഡിഷനിൽ തന്നെ എത്താൻ കാരണം തന്നെ ഷഫ്ന ആണ്, അതുകൊണ്ടു ഇങ്ങനെ ഒരു അവാർഡ്‌ലഭിച്ചതിൽ ഷഫ്നയോട് തന്റെ സ്നേഹവും, നന്ദിയും അറിയിക്കുകയാണ് സജിൻ പറയുന്നു.