Health
ഗ്യാസ് പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ, ഇനി എളുപ്പത്തിൽ ഗ്യാസിന്റെ ശല്യം ഇല്ലാതാക്കാം, ഈ മാര്‍ഗങ്ങള്‍ ഒന്ന് പ്രയോഗിച്ച് നോക്കൂ

പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നതിനാലോ അല്ലെങ്കില്‍ വലിയ രീതിയിലുള്ള ഭക്ഷണത്തിന് ശേഷമോ നമ്മുക്ക് വയര്‍ വീര്‍ക്കുന്നതായി തോന്നും. ഇത് പലപ്പോഴും അസ്വസ്ഥത, വേദന തുടങ്ങിയ കാര്യങ്ങളിലേക്ക് നയിക്കുകയും വയറിനെ വലുതാക്കുകയും ചെയ്യും. ഡയറ്റിനോടുള്ള അസഹിഷ്ണുതയോ ഗ്യാസ് ട്രബിളിലേക്ക് നയിക്കുന്ന ചില ഭക്ഷണങ്ങളോ ചേരുവകളോ മൂലമാണ് ഇത് കൂടുതലായും സംഭവിക്കുന്നത്. ദഹനവ്യവസ്ഥയില്‍ അമിതമായ അളവില്‍ ദ്രാവകം, വാതകം എന്നിവ ഉള്‍പ്പെടുന്നുണ്ട്.ഏകദേശം 16 മുതല്‍ 30% വരെ ആളുകള്‍ക്ക് പതിവായി വയര്‍ വീര്‍ക്കല്‍ അനുഭവപ്പെടുന്നു. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കണക്കാക്കിയാണ് മിക്ക ആളുകളും ഈ വയറു വീര്‍ക്കലിനെ കാണുന്നത്. എന്നാല്‍, അമിതമായി ഭക്ഷണം കഴിച്ചതിനാലോ അല്ലെങ്കില്‍ ആര്ത്തവമുണ്ടായതിനാലോ അല്ലാതെ ഇത്തരത്തില്‍ വയറ് വീര്‍ത്താല്‍ അതിനെ നിസാരമാക്കി വിടരുത്. വയറ് വീര്‍ക്കുന്നതിനുള്ള കാരണങ്ങളും ചില വീട്ടുവൈദ്യങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്.
വയറ് വീര്‍ക്കുന്നതിന്റെ കാരണങ്ങള്ആമാശയത്തിലെ ദഹനനാളത്തില്‍ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ചില കുടല് വാതകങ്ങള്‍ കാരണമാണ് പലപ്പോഴും വയറ് വീര്‍ക്കല്‍ സംഭവിക്കുന്നത്. ശരിയായി ആഗിരണം ചെയ്യപ്പെടാത്ത ഭക്ഷണത്തില്‍ നിന്നാണ് ബാക്ടീരിയ ഈ വാതകങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. വയറ് വീര്‍ക്കല്‍ കുറയ്ക്കാനുള്ള പരിഹാരങ്ങളാണ് താഴെ കൊടുത്തിയിരിക്കുന്നത്.
നിങ്ങളുടെ ഭക്ഷണ അസഹിഷ്ണുതയെക്കുറിച്ച് അറിയുക
ദഹന വൈകല്യങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഭക്ഷണ അസഹിഷ്ണുത ആളുകള്‍ പലപ്പോഴും അവഗണിക്കുന്നു. ഭക്ഷണ അസഹിഷ്ണുതയെക്കുറിച്ച് അറിയുകയും ഈ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന ഭക്ഷണങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഉദാഹരണത്തിന്, പാലുല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന ലാക്ടോസ് ചില ആളുകളിള്‍ അസഹിഷ്ണുത കാണിക്കും. അതിനാല്‍ നിങ്ങളുടെ ഭക്ഷണ അസഹിഷ്ണുത അറിയുകയും ആ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക. പ്രശ്നം എന്നിട്ടും നിലനില്‍ക്കുകയാണെങ്കില്‍, ഒരു നല്ല പോഷകാഹാര വിദഗ്ധനെ സമീപിക്കുക.
ഒരു പ്രോബയോട്ടിക് സപ്ലിമെന്റ് എടുക്കുകകുടല് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന മനുഷ്യശരീരത്തിനുള്ളിലെ നല്ല ബാക്ടീരിയയുടെ കുറവ് വീണ്ടെടുക്കാന്‍ ഒരു പ്രോബയോട്ടിക് സപ്ലിമെന്റ് സഹായിക്കും. മനുഷ്യശരീരത്തില്‍ രണ്ട് തരം ബാക്ടീരിയകളുണ്ട് – നല്ല ബാക്ടീരിയയും ചീത്ത ബാക്ടീരിയയും. നല്ല ദഹനം, പതിവായി മലവിസര്‍ജ്ജനം, എന്നിങ്ങനെ ഗ്യാസ് രൂപീകരണം കുറയ്ക്കാന്‍ സഹായിക്കുന്ന നല്ല ബാക്ടീരിയ അല്ലെങ്കില്‍ യീസ്റ്റുകളുടെ സംയോജനമാണ് പ്രോബയോട്ടിക്സ്.
ജലാംശം നിലനിര്ത്തുകവര്ദ്ധിച്ച ദ്രാവക ഉപഭോഗം വയര്‍ വീര്‍ക്കലിന് കാരണമായേക്കാവുന്ന ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കും. നിങ്ങളുടെ ശരീരത്തെ എല്ലാ വിഷവസ്തുക്കളെയും ശുദ്ധീകരിക്കാന്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഡിറ്റോക്സ് വെള്ളം ഉപയോഗിക്കുക. ഇത് ഉപാപചയം, ദഹനം, കുടല് ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.മഗ്നീഷ്യം കൊണ്ട് സമ്ബന്നമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുക
ഗ്യാസ് ട്രബിളും വയര്‍ വീര്‍ക്കലും പലപ്പോഴും മലബന്ധത്തിലേക്ക് നയിക്കുന്നു. അതിനാല്‍, ഫൈബറും മഗ്നീഷ്യം അടങ്ങിയ ഭക്ഷണവും കഴിക്കുന്നത് നിങ്ങളുടെ മലവിസര്‍ജ്ജനം ക്രമീകരിക്കാന്‍ സഹായിക്കും. മഗ്നീഷ്യം മാലിന്യങ്ങള്‍ കുടലിലൂടെ നീക്കുന്നു. നാരുകളും മഗ്നീഷ്യം അടങ്ങിയ പച്ച ഇലക്കറികളും നിങ്ങളുടെ ഭക്ഷണത്തില്‍ പരമാവധി ഉള്‍പ്പെടുത്തുക. ദൈനംദിന മഗ്നീഷ്യം കഴിക്കാന്‍ പര്യാപ്തമായ ഒരു പ്രകൃതിദത്ത സപ്ലിമെന്റ് നിങ്ങള്‍ക്ക് എടുക്കാം.ഡൈജസ്റ്റീവ് എന്‍സൈം സപ്ലിമെന്റുകള്‍ എടുക്കുക
ദഹന എന്‍സൈം സപ്ലിമെന്റുകള്‍ക്ക് ദഹിക്കാത്ത കാര്‍ബോഹൈഡ്രേറ്റുകളെ തകര്‍ക്കാനും വയറു വീര്‍ക്കല്‍ ഒഴിവാക്കാന്‍ സഹായിക്കാനും കഴിയും. ഇത് വിവിധ ഭക്ഷണങ്ങളില്‍ നിന്ന് ദഹിക്കാത്ത കാര്‍ബോഹൈഡ്രേറ്റുകളെ ഇല്ലാതാക്കും. ഈ സപ്ലിമെന്റുകള്‍ക്ക് വയറു വീര്ക്കലിയില് നിന്ന് ഉടനടി ആശ്വാസം നല്കാന് കഴിയും.
Health
ലോക അൽഷിമേഴ്സ് ദിനം, തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാല്‍ ബുദ്ധിമുട്ടുകൾ ഒഴിവാക്കാമെന്ന് വീണ ജോർജ്

അൽഷിമേഴ്സ് അഥവാ മറവിരോഗം! അൽഷിമേഴ്സ് ഒരു മസ്തിഷ്ക രോഗമാണ്, ഇത് നമ്മളെ മറവി രോഗത്തിലേക്ക് നയിക്കുന്നു. സാധാരണ ഗതിയിൽ പ്രായമേറുമ്പോൾ ഉണ്ടാകുന്ന വാർധക്യ രോഗങ്ങളിൽ ഏറ്റവും പ്രധാനമാണ് ഈ മറവിരോഗം. പക്ഷെ ഇതിന് ചികിത്സയൊന്നുമില്ല. എന്നാൽ, ഒരു വ്യക്തിയിൽ നേരത്തെ ഇതിന്റെ അടയാളങ്ങൾ കണ്ടെത്തുന്നത്, അയാൾക്ക് ശരിയായ ചികിത്സ നേടാനും അവരുടെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ, മാനസികാരോഗ്യം, സ്വതന്ത്രമായ പ്രവർത്തനം എന്നിവ വർദ്ധിപ്പിക്കാനും സഹായിക്കും. ഇതേ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ആരോഗ്യ മന്ത്രി വീണ ജോർജ്
അള്‍ഷിമേഴ്സ് രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാല്‍ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകും. അല്‍ഷിമേഴ്സ് രോഗമാണ് മേധാക്ഷയത്തിന്റെ (മറവി രോഗം) സർവ സാധാരണമായ കാരണം. അതുകൊണ്ട് തന്നെ ഇത് നേരത്തെ കണ്ടെത്തുവാനും ചികിത്സയിലേയ്ക്ക് എത്തിക്കുവാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി നേരത്തെ തന്നെ മറവി രോഗത്തിന്റെ അപകട സാധ്യതകള്‍ തിരിച്ചറിയുക, കൃത്യ സമയത്തുള്ള രോഗ നിര്‍ണയം എന്നിവ പ്രാധാന്യമുള്ള ഘടകങ്ങളാണ്.
സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ കീഴില്‍ അല്‍ഷിമേഴ്സ് രോഗം കണ്ടെത്തുന്നതിനും ചികിത്സക്കുമായി വിവിധ സംവിധാനങ്ങളുണ്ട്. മെഡിക്കല്‍കോളേജ് ന്യുറോളോജി, സൈക്യാട്രി വിഭാഗങ്ങള്‍, ജില്ലാ, ജനറല്‍ ആശുപത്രികളിലെ സൈക്യാട്രി യുണിറ്റുകള്‍,
സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ മാനസികാരോഗ്യ പരിപാടി ക്ലിനിക്കുകള്‍ എന്നിവയിലെല്ലാം ഇതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് പോയവരെ ഓര്‍മ്മിക്കാനായി ഒരു ദിനമാണ് അല്‍ഷിമേഴ്സ് ദിനം. ‘മേധാക്ഷയത്തെ അറിയൂ, അല്‍ഷിമേഴ്സ് രോഗത്തെ അറിയൂ’ (Know Dementia, Know Alzheimer’s) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. അല്‍ഷിമേഴ്സ് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഇതിനോടുള്ള ഭയം കുറയ്ക്കുകയുമാണ് ഈ ആചരണത്തിന്റെ പ്രധാന ലക്ഷ്യം.
മറവി, സാധാരണ ചെയുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ ബുദ്ധിമുട്ട്, സാധനങ്ങള്‍ വെച്ച് മറക്കുക, തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരിക, വൈകാരിക പെരുമാറ്റ പ്രശ്നങ്ങള്‍, ആശയവിനിമയത്തിലെ ബുദ്ധിമുട്ടുകള്‍ ഒക്കെ ഇതിന്റെ ലക്ഷണങ്ങളായി വരാം. ഇതിനെ കുറിച്ചുള്ള അവബോധം എല്ലാവരിലേയ്ക്കും എത്തിക്കുവാന്‍ ഈ ലോക അല്‍ഷിമേഴ്സ് ദിനത്തില്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
-
Serial News7 days ago
പൈങ്കിളിയ്ക്ക് വിട, ഇനി മുതല്‍ ആര്‍ജെ ശ്രുതി… പുതിയ ചുവടുവയ്പ്പുമായി താരം
-
Film News6 days ago
‘ആഞ്ഞു വലിക്കെടാ’ ഷൈൻ ടോം ചാക്കോടെ പാട്ട് ശ്രദ്ധയമാകുന്നു!!!!!
-
Film News5 days ago
റേഡിയോ ജോക്കിയുടെ ചിത്രവുമായി ഗൗതമി നായർ സിനിമയിലേക്ക്…
-
General News7 days ago
വിമാന യാത്രയ്ക്കിടെ ജനനം; മാലാഖകുഞ്ഞിന് ‘ആകാശം’ പേരിട്ട് അമ്മ, ഹൃദയം നിറയ്ക്കുന്ന കുറിപ്പുമായി ക്യാപ്റ്റന്‍
-
Film News5 days ago
“കണ്ണു കൊണ്ടു നുള്ളി”എന്ന മനോഹരഗാനം പുറത്തിറങ്ങി…..
-
Film News6 days ago
വിവാഹം ഉടൻ ഉണ്ടാകും എന്ന് ലക്ഷ്മി ഗോപാലസ്വാമി!!!
-
Malayalam4 days ago
ഞാനും ചീരുവും വളര്‍ന്നത് പോലെ റായാനും! കുട്ടിക്കൂട്ടത്തിനൊപ്പം ജൂനിയര്‍ ചീരു,പുതിയ വീഡിയോ