ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാവുന്നു. ഹിന്ദിയിൽ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ച് കുറച്ചുദിവസങ്ങൾക്കകം കൂടുതൽ വിവരം വെളിപ്പെടുത്തുമെന്ന് ഗാംഗുലി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. 200 മുതൽ 250 കോടി രൂപ വരെ ബഡ്ജററ്റിൽ ഒരുക്കുന്ന ബോളിവുഡ് ചിത്രമാണിതെന്ന് ഒരു പ്രമുഖ വാർത്ത ചാനൽ അന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . സിനിമയുടെ നിര്‍മാതാവിനെക്കുറിച്ചോ സംവിധായകനെ കുറിച്ചോ സൂചനയില്ല.

എന്നാൽ, ചിത്രത്തിൽ നായകനായി . രൺബീറിന്റെ പേര് ഗാംഗുലി നിർദ്ദേശിച്ചതായി സൂചനയുണ്ട്. എന്നാൽ മറ്റു രണ്ടു താരങ്ങൾ കൂടി പരിഗണനയിലുണ്ട്. ഇതിനെ കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിട്ടില്ല. വിവിധ സിനിമ നിര്‍മാണ കമ്പനികള്‍ ഗാംഗുലിയുടെ ജീവിതകഥ സിനിമയാക്കുന്നതിന് മുന്നോട്ടുവന്നിരുന്നു. ധര്‍മ പ്രൊഡക്ഷന്റെ ബാനറില്‍ ഹൃത്വിക് റോഷന്‍ നായകനാകുന്നു എന്നായിരുന്നു വാര്‍ത്തകള്‍. പിന്നീട് ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ഏക്താ കപൂറും ഇതിനായി രംഗത്തെത്തി. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരുടെ ജീവിതകഥ സിനിമയായിരുന്നു.