മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് റിമ കല്ലിങ്കൽ. ഒരിക്കൽ സമൂഹത്തിലെ സ്ത്രീ, പുരുഷ വിവേചനത്തെ കുറിച്ച് സംസാരിക്കാൻ മീൻ പൊരിച്ചതിനെ കുറിച്ച് റിമ സംസാരിച്ചത് ഒരുപാട് വിമർശനങ്ങൾ ഉണ്ടാക്കിയിരുന്നു, കേരളസമൂഹത്തെ തന്നെ ചിന്തിപ്പിക്കുന്ന രീതിയിൽ ആയിരുന്നു താരത്തിന്റെ ആ പ്രസംഗം, ഇപ്പോൾ ആ സംഭവത്തെ കുറിച്ച് അതിനെ തുടർന്നുണ്ടായ കാര്യങ്ങളെ കുറിച്ചും റിമ നൽകിയ അഭിമുഖം ആണ് കൂടുതൽ ശ്രെധ ആകുന്നത്.
ഈ ഒരു വിഷയത്തിൽ എന്നെ ഒരുപാടുപേർ ട്രോളിയിരുന്നു, ഒരു തീന്മേശയുടെ ചുറ്റിലും ഇരിക്കുന്നവർ നാലുപേരുണ്ടെങ്കിൽ മൂന്ന് പൊരിച്ച മീൻ ഉണ്ടെങ്കിൽ അത് നാലായി പകുത്തു ജീവിക്കുന്ന ഫാമിലിയാണ് എന്റേത്. അനീതിയാണെന്ന് തോന്നിയാല്‍ പറയാന്‍ സാധിക്കുന്ന വീടായിരുന്നു എന്റേത്. എന്റെ അച്ഛനും അമ്മയും ഈ സമൂഹത്തില്‍, ഇവിടുത്തെ കണ്ടീഷനിംഗിന്റെ ഉള്ളില്‍ തന്നെയാണ് വളര്‍ന്നത്. പക്ഷെ ഇതിനകത്തായിരിക്കുമ്പോഴും അവര്‍ക്ക് പറ്റുന്നത് പോലൊക്കെ മാറിയിട്ടാണ് എന്നെ വളര്‍ത്തിയത്. അതുകൊണ്ടാണ് ഞാനിന്ന് ഇവിടെയിരുന്ന് സംസാരിക്കുന്നത്.
അവര്‍ക്ക് അന്ന് വലിയ വേദനയായി. അത് സ്വാഭാവികമാണ്. പക്ഷെ ഞാന്‍ അതേ ടെഡ് ടോക്കില്‍ പറയുന്നുണ്ട് ഞാന്‍ എന്റെ അമ്മയെ കുറ്റപ്പെടുത്താനല്ല വന്നത്,അന്ന് ഉച്ചത്തിൽ ഒന്നും സംസാരിക്കാത്ത സ്ത്രീകൾക്ക് വേണ്ടിയാണ് ഞാൻ സംസാരിച്ചത്. ആ മീന്‍ പൊരിച്ചതില്‍ ഒരെണ്ണം എനിക്കും തന്നിട്ട് എന്റെ അമ്മയായിരിക്കും കഴിക്കാതിരിക്കുക. അതാണല്ലോ ഇവിടുത്തെ എല്ലാ വീടുകളിലും നടക്കുന്നത്. അവര്‍ക്കും കൂടി വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നതെന്ന് ഞാനതില്‍ പറയുന്നുണ്ട്. പക്ഷെ അതൊന്നും ആര്‍ക്കും കേള്‍ക്കണ്ടല്ലോ. ആള്‍ക്കാര്‍ക്ക് ട്രോളാന്‍ എന്തെങ്കിലും കിട്ടിയാല്‍ മതിയല്ലോ റിമ പറയുന്നു.
