Connect with us

Hi, what are you looking for?

കേരള വാർത്തകൾ

ക്യാൻസർ രോഗികൾക്കായി കാണിക്ക വഞ്ചി സ്ഥാപിച്ച കേരളത്തിലെ ആദ്യ ക്ഷേത്രം

സാദാരണ ഈശ്വരാനുള്ള സമർപ്പണം എന്ന രീതിയിൽ ആണ് ആരാധനാലയങ്ങളിൽ കാണിക്ക വഞ്ചികൾ സ്ഥാപിക്കാറുള്ളത് . ആ പണം ക്ഷേത്ര കാര്യങ്ങൾക്ക് വേണ്ടിയാകും ഉപയോഗിക്കാറുള്ളത് . എന്നാൽ കാണിക്കയായി ലഭിക്കുന്ന പണം മുഴുവൻ കാൻസർ ബാധിതർക്കായി നൽകാൻ മുന്നിട്ടിറങ്ങിയ ക്ഷേത്രമാണ് തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ കിഴുവിലം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം . ക്ഷേത്ര കാര്യങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും മുടക്കാതെ കൊണ്ട് പോകുകയാണ് ഇവർ . ക്ഷേത്രത്തിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന കാണിക്ക വഞ്ചിയിലെ പണം ക്യാൻസർ രോഗികളിലേക്ക് എത്തിക്കുക എന്ന നല്ലൊരു പ്രവർത്തിയിൽ ഇവർ മാതൃകയായിരിക്കുകയാണ് .

ക്ഷേത്രത്തോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന കാണിക്ക വഞ്ചിയിലേ പണം ക്യാൻസർ രോഗികൾക്കു നൽകുക എന്ന വലിയ തീരുമാനം ക്ഷേത്ര ട്രസ്റ് മുൻപേ തീരുമാനിച്ചെങ്കിലും ഇതറിഞ്ഞ ഒരു ഭക്തൻ കാണിക്ക വഞ്ചി സ്വന്തം ചെലവിൽ വെച്ച് നൽകുകയായിരുന്നു . ഇതിൽ നിന്ന് കിട്ടുന്ന വരുമാനവും ക്ഷേത്ര ട്രസ്റ്റിന്റെ വകയായി ഒരു വിഹിതവും ചേർത്താണ് ക്യാൻസർ രോഗികൾക്ക് നൽകുന്നത് . ഇതുവരെ ഏകദേശം 500 ലദികം പേർക്ക് ധനസഹായം കൈമാറിയിട്ടുണ്ട് .

ധനസഹായ വിതരണത്തിന് അതിരുകളൊന്നും ക്ഷേത്ര ട്രസ് നിശ്ചയിച്ചിട്ടില്ല. ധനസഹായത്തിന്റെ ഉപയോക്താക്കളെ കണ്ടെത്തുന്നത് പഞ്ചായത്തോ താലൂക്കോഅടിസ്ഥാനമാക്കിയുമല്ല. ജില്ലയിലെയും പുറത്തേയും പല താലൂക്കുകളിൽ നിന്നും അപേക്ഷകൾ ക്ഷേത്രത്തിൽ എത്താറുണ്ട് . ഇങ്ങനെയെത്തുന്ന അപേക്ഷകൾക്ക് തീർപ്പുണ്ടാക്കി സമയബന്ധിതമായി ധനസഹായം നൽകിയിട്ടുമുണ്ട് .ഇതിനായി ധനസഹായം ആവശ്യമുള്ള ക്യാൻസർ രോഗികളിൽ നിന്നും ആദ്യം അപേക്ഷ ക്ഷണിക്കും. ലഭിക്കുന്ന അപേക്ഷകളിന്മേൽ വിശദമായ പരിശോധന നടക്കും. അപേക്ഷ നൽകിയ രോഗികൾ ധന സഹായം ആവശ്യമുള്ളവരാണെന്ന് കണ്ടെത്തിയാൽ അവർക്ക് ക്ഷേത്രത്തിൽ നിന്നും നേരിട്ടു പോയി ധനസഹായം കൈമാറുകയാണ് ചെയ്യുന്നത്.ക്ഷേത്രത്തിന്റെ ഈ വ്യത്യസ്ത ആശയം ഭക്തജനങ്ങൾ ഹൃദയപൂർവ്വം ഏറ്റെടുക്കുകയായിരുന്നു.

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

ചില നാടുകളിലെ ആചാരങ്ങൾ കേട്ടാൽ വിചിത്രമെന്നു തോന്നാം. എന്നാലിതൊന്നു കേട്ട് നോക്ക് . അപരിചിതരുടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ഭാഗ്യം ലഭിക്കും. ഇൻഡോനേഷ്യയിലെ സ്രാഗൻ റീജൻസിയിലെ ഒരു കുന്നിൻ മുകളിലുള്ള ജാവനീസ് ദേവാലയത്തിലാണ് വിചിത്രമായ...

കേരള വാർത്തകൾ

തിരുവല്ല വള്ളികുന്നം നാന്നൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന ഗാനമേളയിൽ ആർ എസ് എസ്സിന്റെ ഗണഗീതം പാടിയതിനെ ചൊല്ലി സംഘർഷം ഉണ്ടായി . ”നമസ്‌കരിപ്പൂ ഭാരതമങ്ങേ” എന്ന് തുടങ്ങുന്ന ഗാനം പാടിയ ഗായകരോട് എങ്കിൽ...

കേരള വാർത്തകൾ

കൊച്ചി ഏലൂർ മുരുകാ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു നടന്ന പരുപാടിയിൽ പങ്കെടുത്ത സലിം കുമാറിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് . സംവിദായകനും ഗായകനും ആയ നാദിർഷായുടെ സഹോദരനും ഗായകനും...

Advertisement