മിനിപ്രേഷകരുടെ പ്രിയ താരദമ്പതികൾ ആണ് മൃദുല വിജയും, യുവകൃഷ്ണുനും. ഇപ്പോൾ ഇരുവരും ഒരു സന്തോഷ വാർത്ത പങ്കുവെച്ചെത്തിയിരിക്കുകയാണ്, അതെ മൃദുല ഒരു ‘അമ്മ  ആയിരിക്കുകയാണ്, താരങ്ങൾ ഈ സന്തോഷ വാർത്തകഴിഞ്ഞ  ദിവസം  രാത്രീയിൽ തങ്ങളുടെ  ഇൻസ്റ്റാഗ്രാം പേജിലൂടെ ആയിരുന്നു  പങ്കുവെച്ചിരുന്നത്. ഇരുവരുടയും പോസ്റ്റിനു താഴെയായി ഇങ്ങനെ ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. ദൈവം ഞങ്ങൾക്ക് ഒരു പൊന്നോമന പെൺകുഞ്ഞിനെ നല്കിയിരിക്കുകയാണ്, ഈശ്വരനോട് ഒരുപാടു നന്ദി. ഇത്രയു൦ നാൾ  കൂടിനിന്ന് പ്രാർത്ഥിച്ച സുഹൃത്തുക്കൾക്കും നന്ദി.

ഇരുവരും കുഞ്ഞിന് വേണ്ടിയുള്ള കാത്തിരുപ്പിനെ ഇപ്പോൾ ഒരു അവസാനമായിരിക്കുകയാണ്. മൃദുല ഗർഭിണി ആയിരുന്ന സമയം  മുതലുള്ള ചിത്രങ്ങളും, വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയ വഴി ആരധകരുമായി  പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ കൈയിൽ യുവ പിടിച്ചിരിക്കുന്ന ഒരു ചിത്രം ആണ്  പങ്കുവെച്ചിരിക്കുന്നതു. കഴിഞ്ഞ ദിവസം രാത്രീ 12 മണിയോട് ആയിരുന്നു ഇരുവരും ഈ വിശേഷം  പങ്കുവെച്ചത്.

ഇരുവർക്കും  നിരവധി താരങ്ങളും, ആരധകരുമാണ് ആശംസകൾ അറിയിച്ചു എത്തിയിരിക്കുന്നത്. തങ്ങളുടെ ഈ വാർത്തയറിഞ്ഞു താരങ്ങളെല്ലാം സന്തോഷത്തിലാണ്. ഒപ്പം ആരധകരും. മൃദുലയുടയും, യുവയുടയും  കുടുംബക്കാർ തന്നെ ഈ  സന്തോഷം ആഘോഷമാക്കിയിരിക്കുകയാണ്.