Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

“പുതിയ ഡോൺ ലുക്കിൽ ദിലീപ്”;ഞെട്ടി ആരാധകർ….

ഒരു മലയാള ചലച്ചിത്ര  നടനാണ് ദിലീപ്.തൻ്റെ വ്യെത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടംപിടിച്ച വ്യെക്തിയാണ് ദിലീപ്.മീശ മാധവൻ എന്ന സിനിമയിലെ നല്ലവനായ കള്ളൻ്റ വേഷം ദിലീപിനെ സൂപ്പർ സ്റ്റാറാക്കി. കൊച്ചി രാജാവും പട്ടണത്തിൽ സുന്ദരനും തീയറ്ററുകൾ കീഴടക്കി.ആകെ നൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.വിവാദങ്ങൾ കാരണം ഇന്റസ്ട്രിയിൽ നിന്നും മാറിനിന്നെങ്കിലും “കേശു ഈ വീടിന്റെ നാഥാൻ “എന്ന സിനിമയിലൂടെ വലിയ ഒരു തിരിച്ചു വരവും നടത്തി.

എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ ഡോൺ ലുക്കാണ് ആരാധകർക് ഇടയിൽ ചർച്ച ആകുന്നത്.റിലീസിനൊരുങ്ങുന്ന ‘ബാന്ദ്ര’യുടെ ടീസർ എത്തി. മാസ്സ് ഗെറ്റപ്പിൽ ദിലീപ് എത്തുമ്പോൾ നായികയായി തമന്നയും എത്തുന്നു. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.ദിലീപിന്റെ കരിയറിലെ നൂറ്റിനാപ്പത്തി ഏഴാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം.

സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്.സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ടീസർ വൈറലായി മാറിയിരിക്കുകയാണ്. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. തമന്നയുടെ മലയാളത്തിലേക്കുള്ള വരവ് ആഘോഷത്തോടെയാണ് മലയാളികൾ ഏറ്റുവാങ്ങിയത്. തമന്നയുടെ പിറന്നാൾ ദിനത്തിൽ ബാന്ദ്ര ടീം പുറത്തുവിട്ട പോസ്റ്റർ കൂടുതൽ ഹൈപ്പ് നൽകുകയും ചെയ്തിരുന്നു. റോയൽ ലുക്കിൽ രാജകുമാരിയെ പോലെയായിരുന്നു തമന്ന പോസ്റ്ററിൽ

You May Also Like

സിനിമ വാർത്തകൾ

നിയമയുദ്ധത്തിന് അകത്തളങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു സിനിമയാണ് അരുൺ വർമയുടെ സംവിധാനത്തിൽ എത്തുന്ന ‘ഗരുഡൻ’. സുരേഷ് ഗോപി നായകനാകുന്ന സിനിമ ഒരു കോടതിയുടെ അകത്തളങ്ങളിലൂടെയൊക്കെ സഞ്ചരിക്കുന്നുണ്ട്. അതേസമയം സിനിമയിൽ മാത്രമല്ല ജീവിതത്തിലും നിരവധി നീതി...

സിനിമ വാർത്തകൾ

തന്റെ നിലപാടുകൾ എപ്പോഴും വെട്ടിത്തുറന്ന് പറയാറുള്ള വ്യക്തിയാണ് സംഗീത സംവിധായകനും ഗാനരചയ്താവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിപ്പാട്. മുൻപ് പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾക്കെതിരെ അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദിലീപിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന...

സിനിമ വാർത്തകൾ

സിനിമാ താരങ്ങളുടെയും അവരുടെ കുടുംബത്തിന്റെയും ഒക്കെ ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധനേടാറുണ്ട്. പ്രേത്യേകിച്ചു ജനപ്രിയ താരങ്ങളുടെ മക്കളുടെ വാർത്തകൾ മിക്കപ്പോഴും മാധ്യമങ്ങൾ ആഘോഷിക്കാറുണ്ട്. അത്തരത്തിൽ വാർത്തകളിൽ മിക്കപ്പോഴും ജനപ്രിയ...

സിനിമ വാർത്തകൾ

മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛൻ ദിലീപിനെയും അമ്മ മഞ്ജു വാര്യരെയും പോലെത്തന്നെ മീനൂട്ടിയെന്നുവിളിക്കുന്ന മീനാക്ഷിയും ഒരു കൊച്ചു സെലബ്രിറ്റിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. മൂന്നര ലക്ഷത്തോളം ഫോളോവേഴ്സാണ്...

Advertisement