കർണ്ണൻ , പരിയേറും പെരുമാൾ,എന്നി ഗംഭീര ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധയകാൻ മാരി സെൽവരാജ് ഒരുക്കുന്ന പുതിയ തമിഴ് ചിത്രത്തിൽ മലയാള യുവ നായകൻ ഫഹദ് ഫാസിൽ ഒരു പ്രധാന വേഷം ചെയ്യ്തു കൊണ്ട് എത്തുന്നു. മാമന്നൻ എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഇതിന്റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ പുറത്തു വന്നു കഴിഞ്ഞു. തന്റെ അഭിനയ മികവ് കൊണ്ട് ഇപ്പോൾ ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിക്കഴിഞ്ഞ ഫഹദ് ഈ അടുത്തിടെയാണ് തന്റെ മറ്റൊരു തമിഴ് ചിത്രമായ വിക്രം പൂർത്തിയാക്കിയത്.

മിഴിൽ വേലയ്ക്കാരൻ എന്ന മോഹൻ രാജ ചിത്രത്തിൽ ശിവകാർത്തികേയന്റെ വില്ലൻ ആയി അഭിനയിച്ച ഫഹദ് പിന്നീട് സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. മാരി സെൽവരാജ് ഒരുക്കുന്ന ചിത്രത്തിൽ ഉദയനിധി സ്റ്റാലിനും വടിവേലുവും ഫഹദ് ഫാസിലിന് ഒപ്പം പ്രധാന വേഷം ചെയ്യുന്നുണ്ട്. കീർത്തി സുരേഷ് ആണ് ഈ ചിത്രത്തിലെ നായികയായി എത്തുന്നത്.ചിത്രത്തിന്റെ സംഗീത സംവിധായകൻ എ ആർ റഹുമാൻആണ്.

ഈ ചിത്രത്തിൽ വില്ലൻ റോളാണ് ഫഹദ് അഭിനയിക്കുന്നുത് . നേരത്തെ അല്ലു അർജുൻ ചിത്രമായ പുഷ്പയിലുംഫഹദ് ഒരു നെഗറ്റീവ് റോള് ആണ് അഭിനയിച്ചത്. പുഷ്പ ടു വിലും ഫഹദ് വില്ലനായിട്ടാണ് അഭിനയിക്കുന്നതു. മലയാളത്തിൽ മലയൻ കുഞ്ഞു ആണ് ഫഹദിന്റെ ഇനിയും റിലീസ് ആകനുള്ള സിനിമ.