ഒരു പെൺവീടാണ് നടൻ കൃഷ്ണകുമാറിന്റേത്, മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബം. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, അവരിൽ മൂന്നുപേർ അച്ഛനു പിന്നാലെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. പാട്ടും ചിരിയും ഡാൻസുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെൺപട വീട്. സഹോദരിമാരെ പോലെ സിനിമയിൽ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഡാൻസ് വീഡിയോകളും ഡബ്സ്മാഷ് വീഡിയോകളുമെല്ലാമായി ഇൻസ്റ്റഗ്രാമിൽ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സൃഷ്ടിയ്ക്കാൻ ദിയയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ, അച്ഛൻ കൃഷ്ണകുമാറിനൊപ്പം രസകരമായൊരു ഡാൻസുമായി എത്തുകയാണ് ദിയ.
View this post on Instagram
അച്ഛന്റെയും മകളുടെയും രസകരമായ ഭാവങ്ങളും സ്റ്റെപ്പുകളുമൊക്കെ ആരുടെയും ശ്രദ്ധ കവരും. പൊളി അച്ഛനും മോളും എന്നാണ് ആരാധകരുടെ കമന്റ്. മുൻപും മക്കൾക്കൊപ്പമുള്ള കൃഷ്ണകുമാറിന്റെ ടിക്‌ടോക് വീഡിയോകൾ ശ്രദ്ധ നേടിയിട്ടുണ്ട്.
