ഫെബ്രുവരിയിലേക്ക് ചലച്ചിത്രമേള മാറിയതിന് കാരണം മരക്കാറിന്റെ റിലീസ് ആണെന്ന് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് എതിരായി ചലച്ചിത്രഅക്കാദമി ചെയർമാനും ഡയറക്ടറുമായ കമൽ രംഗത്തെ എത്തിയിരിക്കുന്നു. ഐ എഫ് എഫ് കെ മാറിയതിനു പിന്നിൽ മരക്കാരിന്റെ റിലീസിംഗ് അല്ല . ഈ ചലച്ചിത്രമേളയുടെ പ്രേമുഖ വേദിയായ കൈരളി തീയറ്റർ പണി നടക്കുന്നതിലാണ്ചലച്ചിത്ര മേള മാറ്റിവെക്കാൻ കാരണം . ഈതീയറ്ററുകൾ പെട്ടന്ന് തന്നെ പണി ഫെബ്രുവരിക്ക് മുൻപായി തീർക്കാൻ പറ്റുമെന്ന് ഡയറക്ടർ കമൽ പറയുന്നു .കൈരളി ഓഡിറ്റോറിയത്തിലാണ് ചലച്ചിത്രമേളയുട ഉത്‌ഘാടനം പോലെയുള്ള പ്രെധന പരിപാടികൾ നടക്കാറുള്ളത്.

ആദ്യം ആലോചിച്ചത് ഡിസംബർ പത്തു മുതൽ തുടങ്ങാനായിരുന്നു തീരുമാനം  ഡിസംബര്‍ 2ന് മരക്കാര്‍ റിലീസ് ചെയ്യുന്നതോടെ ഫിലിം ഫെസ്റ്റിവലിന് തിയേറ്റര്‍ കിട്ടില്ല എന്ന സ്ഥിതിയുള്ളതിനാല്‍ മേള മാറ്റിവെക്കുകയായിരുന്നുവെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.ഐ എഫ് എഫ് കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ  നവംബര് ഇരുപത്തൊന്നുമുതൽ ഗോവയിൽ വെച്ച നടത്താനായിരുന്നു ആലോചന ആ സാഹചര്യത്തിലാണു ചലച്ചിത്രമേള ഫെബ്രുവരി മാറ്റിവെച്ചിരിക്കുന്നത. അടുത്ത മാസം തന്നേഡോക്ക്യൂമെന്ററി ഫെസ്റ്റിവൽ നടത്തുമെന്നും അധികൃതർ അറിയിച്ചു ന്യൂ ,കൃപ ,നിള ,കൈരളി ,ശ്രീ തുടങ്ങി പന്ത്രണ്ട് ഓഡിറ്റോറിയങ്ങൾ ആണേ ചലച്ചിത്ര മേളയുടെ വേദി എന്നും ഡയറക്ടർ കമൽ പറയുന്നു .