ബിഗ് ബോസ്സിലെ നല്ലൊരു മല്സരാര്ഥിയായിരുന്നു റോബിൻ രാധാകൃഷ്ണൻ.നിരവധി ആരാധകർ ഉള്ള ഏക മല്സരാര്ഥിയായിരുന്നു റോബിൻ. പുറത്തു വന്നതിനു ശേഷവും ഈ  ആരാധക വൃന്ദം ഇപ്പോളും റോബിനുഉണ്ട്. അതുപോലെ  ബിഗ്‌ബോസിലെ വിന്നറായ ദില്ഷയ്മയുള്ള കുറച്ചു പ്രശ്നങ്ങൾ ഉണ്ടായി. എന്നാൽ ഇപ്പോൾ  ദില്ഷയെയും, കുടുംബത്തെയും നെഗറ്റീവ് പറയുന്നവരോടായി റോബിൻ  പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു .

റോബിൻ തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ആണ് ഈ കാര്യങ്ങൾ പങ്കുവെച്ചിരിക്കുന്നതു. താരത്തിന്റെ വാക്കുകൾ.ബിഗ്‌ബോസിനകത്തു ഞാനും, ദില്ഷയും നല്ല സുഹൃത്തുക്കൾ ആയിരുന്നു, ഞങ്ങൾ പുറത്തു ഇറങ്ങിയതിനു ശേഷം ഹെൽത്തിയായി  ക്ലോസ്  ചെയ്യ്തു ,എങ്കിലും ഇപ്പോളും അതിന്റെ പേരിൽ  പ്രശ്നങ്ങൾ നടക്കുന്നുണ്ട്. ദയവു ചെയ്യ്തു അതൊന്നും ഇനിയും വേണ്ട ദില്ഷാ ദില്ഷയുടെ ജീവിതവുമായി മുന്നോട്ടു  പോകുന്നു,ഞാൻ എന്റെ ജീവിതവുമായി മുന്നോട്ട് പോകുന്നു.


ഇനിയും നെഗറ്റീവ് കമെന്റുകൾദില്ഷക്കോ, കുടുംബത്തിനോ, സൂരജിനോ ഉണ്ടാവരുത്, സൂരജുമായി എല്ലാം പ്രശ്നങ്ങളും ഞാൻ പറഞ്ഞു തീർത്തിട്ടുണ്ട്, ദൈവത്തെ ഓർത്തു ഇനിയും  ദില്ഷക്കോ അവളുടെ കുടുമ്ബത്തിനോ  എന്റെ  പേരും പറഞ്ഞു ഇനിയും  പ്രശ്നങ്ങൾ ഉണ്ടാവരുത് റോബിൻ പറയുന്നു. കഴിഞ്ഞ ദിവസം ആരതി പൊടിയുമായി  ഒരു റീൽസ് ചെയ്തതിന്റെ പിന്നാലെയാണ് ദില്ഷക്കു മേൽ ഒരുപാടു പേര് നെഗറ്റീവ് കമ്മെന്റുമായി എത്തിയത്.