കഴിഞ്ഞ കുറച്ചു നാൾ മുൻപായിരുന്നു നടൻ വിജയ് തന്റെ ആഡംബര കാറിന് നികുതി ഇളവ് ചോദിച്ച് കോടതിയെ സമീപിച്ചത്. എന്നാൽ രൂക്ഷ വിമർശനമാണ് കോടതി നൽകിയത് ഇപ്പോൾ ഇതാ സമ്മാനമായ രീതിയിൽ തന്റെ വാഹനത്തിന് നികുതി ഇളവ് ചോദിച്ചുകൊണ്ട് നടൻ ധനുഷ് രംഗത്തെത്തിയിരിക്കുവാണ്. ആഡംബര വാഹനത്തിന് നികുതിയിളവ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിമര്‍ശനം. കോടികളുടെ സമ്പാത്യം ഉള്ള വ്യക്തികൾ എന്തിനാണ് ഇളവുകൾ ആവിശ്യപെടുന്നതെന്നും നിങ്ങൾ എല്ലാം ജനങ്ങൾക്ക് മാതൃക ആകേണ്ടവർ അല്ലെ എന്നുമാണ് കോടതി ചോദിച്ചത്. എന്നാൽ നമ്മുടെ നാട്ടിൽ ഉപ്പ് തൊട്ട് കർപ്പൂരം വരെ വാങ്ങുന്ന വ്യക്തികൾ ഇവിടെ നികുതി അടക്കുന്നു. പ്രമുഖരായ താരങ്ങൾ എല്ലാം എന്തിനാണ് നികുതി ഇളവ് ചോതോക്കുന്നതെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യന്‍ ചോദിച്ചു.

പ്രവേശന നികുതി റദ്ദാക്കിയ ഹൈക്കോടതി വിധി, സുപ്രീംകോടതി റദ്ദാക്കിയ സമയത്ത് തന്നെ ധനുഷ് നികുതി അടയ്ക്കണമായിരുന്നുവെന്നും കോടതി ഇതോടൊപ്പം ചൂണ്ടിക്കാട്ടി. നികുതി മുഴവനായും കെട്ടിവെക്കാം ഹർജി പിൻവാക്കുകയാണ് എന്ന് ധനുഷ് കോടതിയെ ബോധിപ്പിച്ചെങ്കിലും കോടതി ചെവികൊണ്ടില്ല. തന്റെ തൊഴിൽ സംബന്ധമായ വിവരങ്ങളും മറ്റും കോടതിൽ എന്തിനുകൊണ്ട് മറച്ചുപിടിച്ചെന്നും അതിന്റെ വിശദാംശങ്ങൾ നാളെ തന്നെ കോടതിയെ ബോധിപ്പിക്കണം എന്നും ധനുഷിനോദ് ആവശ്യപ്പെട്ടു. 2015 ലായിരുന്നു ധനുഷ് ഹര്‍ജി നല്‍കിയത്. ബ്രിട്ടനില്‍ നിന്നും ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന്റെ നികുതിയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ധനുഷ് കോടതിയെ സമീപിച്ചത്.

എന്നാൽ സമാനമായ വിജയ്‌യുടെ ഹർജിക്ക്‌ നൽകിയ ഉത്തരവ് കോടതി ചൂണ്ടി കാട്ടുകയുണ്ടായി. നികുതി അടക്കാൻ പറ്റാത്ത ദാഷ്ട്യം രാജ്യദ്രോഹ കുറ്റം ആണെന്നും കോടതി പറഞ്ഞു. നിങ്ങൾക്ക് കിട്ടുന്ന പണം സാധാരണക്കാരന്റെ വിയർപ്പിന്റെ മൂല്യം ആണെന്നും അതിനാൽ നികുതി അടച്ച് സമൂഹത്തിന് മാതൃക ആകണമെന്നും കോടതി പറഞ്ഞു.