മലയാള സിനിമയിലെ എല്ലാത്തിലും മികവ് കാണിച്ച ഒരു കലാകാരൻ ആണ് വിനീത് ശ്രീനിവാസൻ. ഇപ്പോൾ താരം അഭിനയിച്ച മുകുന്ദനുണ്ണി അസ്സോസിയേറ്സ് എന്ന ചിത്രത്തിൽ വളരെ വത്യസ്ത കഥാപാത്രം ആയിരുന്നു ചെയ്യ്തത്.  ഇപ്പോൾ താരം സിനിമയിലെ അഭിനയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. തനിക്കു ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കാൻ താല്പര്യമില്ല എന്ന് വിനീത് പറയുന്നു. താൻ സിനിമയുടെ ഭാഗമായെങ്കിലും വലിച്ചു വാരി ചിത്രങ്ങൾ ചെയ്യാൻ താല്പര്യമില്ല എന്നും താരം പറയുന്നു.

താൻ ആദ്യമായി സംവിധാനം ചെയ്യ്ത ചിത്രം മലർവാടി ക്ലൂബ്ബ്സ് ആയിരുന്നു, അതിനു ശേഷം  നാലോ അഞ്ചോ ചിത്രങ്ങൾ മാത്രമാണ് ചെയ്യ്തത്. എന്നാൽ പ്രണവിനെ കുറിച്ച് വിനീത് പറയുന്നത്, ഹൃദയം ചിത്രം ചെയ്യുമ്പോൾ അവനു ഈ ചിത്രത്തിന്റെ കഥ മുഴുവൻ കാണാപാഠം ആയിരുന്നു, മറ്റുള്ള നാടൻമാരുടെ കൂട്ട് അവനു വലിയ ഈഗോ ഒന്നുമില്ല അതുകൊണ്ടു തന്നെ വലിയ ജോലിഭാരം എനിക്കിലായിരുന്നു വിനീത് പറയുന്നു.


എനിക്ക് അഭിനയിക്കാൻ ബുദ്ധിമുട്ടുള്ള മൂന്ന്, നാല് കാര്യങ്ങളാണുള്ളത്. ഒന്ന് ഞാൻ ഇതുവരെ സി​ഗരറ്റ് വലിച്ചിട്ടില്ല. അതുകൊണ്ട് ഓൺ സ്ക്രീൻ സി​ഗരറ്റ് വലി എനിക്ക് ബുദ്ധിമുട്ടാനു , പിന്നെ ഡാൻസും ഫൈറ്റും ഇന്റിമേറ്റ് സീനും ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടാണ്,അങ്ങനെ വരുന്ന ചിത്രങ്ങൾ ഞാൻ ഒഴിവാക്കും അല്ലെങ്കിൽ നേരത്തെ ഈ കാര്യം സംവിധായകരോട് പറയും വിനീത് പറയുന്നു.