മലയാള സിനിമയിലെ നടൻ, നിർമാതാവ്, സംവിധായകൻ എന്നി നിലകളിൽ തന്റെ കഴിവ് തെളിയിച്ച പ്രതിഭയാണ് ധ്യാൻ ശ്രീനിവാസൻ.ധ്യാൻ നടത്തുന്ന പല അഭിമുഖങ്ങളും ട്രോളുകൾ കൊണ്ട് നിറയാറുണ്ട്. അത് തന്റെ സംസാര ശൈലികൾ കൊണ്ട് തന്നെയാണ്. ഇപ്പോൾ ധ്യാൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കു വെച്ച അച്ഛൻ ശ്രീനിവാസനോടൊപ്പമുള്ള കുട്ടികാലത്തെ തന്റെ പഴയ ഒരു ചിത്രത്തിന് ലഭിച്ച കമന്റുകൾ വളരെ രസകരം തന്നെയാണ്. ധ്യാൻ, സഹോദരൻ വിനീത് ശ്രീനിവാസനെക്കാൾ വളരെ വത്യസ്തത പുലർത്താറുമുണ്ട്.


തന്റെ അച്ചനോടൊപ്പമുള്ള ഈ ചിത്രത്തിന് താരത്തിന് ട്രോൾ മഴ കൊണ്ട് അഭിഷേകം ആണ് . ഇപ്പോൾ താരം ആകെ പെട്ടുപോയി എന്ന് തന്നെ പറയാം. ട്രോളുകൾ മാത്രമല്ല നടൻ ശ്രീനിവാസനെ കുറിച്ച് അന്വേഷിക്കുന്നവരുമുണ്ട് . താരം കൂടുതൽ ആരോഗ്യവാനായി സിനിമയിൽ സജീവമാകാൻ പ്രാര്ഥിക്കുന്നവരുമുണ്ടു. ഈ അടുത്തിടക്കാണ് ദേഹാസ്വാസ്യത്തെ തുടർന്ന് അദ്ദേഹം ഹോസ്പിറ്റലിൽ ആയിരുന്നു എന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചത്.


അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്നാണ് മക്കളായ വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും സിനിമയിൽ എത്തുന്നത്. തിര എന്ന ചിത്രത്തിലൂടെ ആയിരുന്നു ധ്യാൻ തന്റെ കരിയർ ആരംഭിച്ചത് തന്നെ. പിന്നീട് താരം കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഗൂഢാലോചന, ഒരേ മുഖം, സച്ചിൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.