ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ ഇത്രയും ദിവസം ആയിട്ടും അണഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ കൊച്ചിയിൽ മാലിന്യം കുമിഞ്ഞു കൂടുകയാണ്. അവിടെ കനത്ത പുക ആയതുകൊണ്ട് കൊച്ചി കോര്പറേഷന് വേണ്ട ജാഗ്രതകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇപ്പോൾ നടൻ ഉണ്ണി മുകന്ദൻ  ഈ വിഷയത്തിൽ കൊച്ചി നിവാസികൾ ജാഗ്രത പുലർത്തണം എന്ന് പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ്. കൊച്ചിയിൽ താമസിക്കുന്ന എല്ലാവരും നല്ല രീതിയിൽ ജാഗ്രത പുലർത്തണം എന്നും, നിങ്ങളുടയും, കുട്ടികളുടയും ആരോഗ്യം ശ്രെദ്ധിക്കണം  എന്നും നടൻ പറയുന്നു.

നിങ്ങളുടെ സുരക്ഷിതത്വവും നിങ്ങൾ കാത്തുസൂക്ഷിക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു, ഉണ്ണി മുകുന്ദൻ പറയുന്നു. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ അടുത്തിടെയുണ്ടായ തീപിടുത്തം കാരണം വീടിന് പുറത്തിറങ്ങുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക,നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ശ്രദ്ധിക്കുക. വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കരുതിയിരിക്കുക,നടൻ തന്റെ ഫേസ്ബുക്കിൽ കുറിച്ച്

പൊലീസിന്റെ അകമ്പടിയോടെ ബ്രഹ്‌മപുരത്ത് എത്തിച്ച മാലിന്യ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞുകഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. മറ്റു തീ പിടിക്കാത്ത സ്ഥലത്തു ഈ മാലിന്യം  നിക്ഷേപിക്കാൻ ആണ് ലോറികൾ എത്തിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഈ മാലിന്യ  ശേഖരണം ഇനിയും തുടരാൻ  കോടതി അനുവദിച്ചു കഴിഞ്ഞു.