Connect with us

സിനിമ വാർത്തകൾ

ആദ്യനാളിൽ സൂപ്പർഹിറ്റ് ജോഡികൾ പിന്നെ കൂട്ടുകാർ അതിൽ പിന്നെ ശത്രുക്കൾ ഒടുവിൽ കേസ് സത്യത്തിൽ ഇവർ തമ്മിലുള്ള പ്രശ്നം എന്ത്

Published

on

ഒരു കാലയളവിൽ മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡികളിൽ തിളങ്ങിയ വ്യക്തികളാണ് ദിലീപും ഭാവനയും. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ പ്രക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. സിഐഡി മൂസ, തിളക്കം, ട്വന്റി 20, ചാന്ത്പൊട്ട്, ചെസ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നിവയാണ് ഇരുവരും അഭിനയിച്ച ചിത്രങ്ങൾ. ഒന്നിച്ചു സിനിമ ചെയ്യാൻ തുടങ്ങിയ കാലയളവ് മുതൽ ഇരുവരും തമ്മിൽ നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ഇടക്ക് എവിടെയോ ഇരുവരും തമ്മിലുള്ള സൗഹൃദം തേടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് ഗോസിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു.

ഈ കാലയളവിൽ ദിലീപിന്റെ ഭാര്യ മഞ്ജുവാര്യർ ആയിരുന്നു. ദിലീപിന് പുറമെ മഞ്ജുവും ഭാവനയും തമ്മിൽ നല്ല സൗഹൃദത്തിൽ ആയിരുന്നു. ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒരു സ്റ്റേജ് പ്രോഗ്രാം വേദിയിൽ നിന്നായിരുന്നു. ഈ ഷോയിൽ ഭാവന ദിലീപ് കാവ്യാമാധവൻ എന്നാണിവർ പങ്കെടുത്തിരുന്നു. പ്രോഗ്രാമിനിടയിൽ ദിലീപും കാവ്യയും തമ്മിലുള്ള ഇടപഴൽ അത്ര പന്തി അല്ലാത്തതിനാൽ ഭവന അത് മഞ്ജുവിനെ വിളിച്ചു പറഞ്ഞു എന്നും മറ്റുമായിരുന്നു റിപോർട്ടുകൾ. ദിലീപ് ഈ വിഷയം അറിഞ്ഞതോടെ ഭാവനയോട് കടുത്ത് സംസാരിക്കുകയും ഇരുവരും വാക്കുതർക്കം ഉണ്ടകുയും ചെയ്തു. ഈ ഒരു പ്രശ്നത്തിൽ നിന്നാണ് ഇരുവരും ശത്രുക്കൾ ആയതെന്നും. ഭാവനക്ക് സിനിമയിൽ വന്ന നല്ല വേഷങ്ങൾ എല്ലാം ദിലീപ് ഇടപെട്ട് മാറ്റി നൽകുക ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്.

ഇതുമായി ബന്ധപ്പെട്ട് മലയാള സിനിമയിൽ നിരവധി പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. വൈശാഖ് സംവിധാനം ചെയ്ത കസിന്‍സ് എന്ന ചിത്രത്തിൽ ഭാവനയാണ് അഭിനയിക്കേണ്ടിയിരുന്നത്. എന്നാൽ പിന്നീട് വേഷം നഷ്ടമായി. ഈ ചിത്രത്തിൽ ഭാവന കാരാർ ഒപ്പിട്ടിരുന്നതായും റിപോർട്ടുകൾ ഉണ്ട്. ഇതിലും ദിലീപിന്റെ കൈകൾ ഉണ്ടെന്ന് ഭാവന ആരോപിച്ചിരുന്നു. പിന്നീട് താരം ഇരുവരും ഉള്ള ‘അമ്മ സംഘടനയിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഭാവനക്ക് സിനിമയിലേക്കുള്ള പല അവസരങ്ങളും ഇല്ലാതാക്കിയത് ദിലീപ് ആണെന്നുള്ള അന്ന് തൊട്ടുള്ള ആരോപണമാണ്. ഇത് ദിലീപ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പ്രശ്നങ്ങളാണ് ഇരുവരർക്കിടയിലും ഉണ്ടായത്.

Advertisement

സിനിമ വാർത്തകൾ

ആദ്യ ലെസ്ബിയൻ സിനിമയുടെ ട്രെയിലറിനു വൻ സ്വീകരണം….

Published

on

ലെസ്ബിയൻ ആയ രണ്ട് യുവതികളുടെ കഥ പറഞ്ഞു ഓ ടി ടി പ്ലാറ്റ്ഫോമിനോട് ഓഗസ്റ്റ് 12ന് റിലീസ് ആവുന്ന ചിത്രമാണ് “ഹോളി വുണ്ട് ” എന്ന ലെസ്ബിയൻ സിനിമയ്ക്കു വേണ്ടി കാത്തിരിക്കുന്നവരുടെ എണ്ണം കൂടുന്നു…”.ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ നീതിപീഠവും സ്വവർഗ്ഗ അനുരാഗികളെ അംഗീകരിക്കുന്നുണ്ട് എന്നിട്ടും നമ്മുടെ ജനസമൂഹത്തിൽ ബഹുഭൂരിപക്ഷം പേരും സ്വർഗ്ഗ അനുരാഗികളെ വെറുപ്പോടെ അല്ലെങ്കിൽ പുച്ഛത്തോടെയാണ് കാണുന്നത്. ഇതിന് പ്രധാന കാരണം ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്ത ഒരു ജനതയാണ് നമ്മുടെ രാജ്യത്തുള്ളത്. ഇന്ത്യൻ സംസ്കാരം സ്വർഗ്ഗ അനുരാഗികളെ അംഗീകരിക്കുന്ന അല്ലെങ്കിൽ ഉൾക്കൊള്ളുന്ന ഒരു സംസ്കാരമാണ് സെമിറ്റിക് മതങ്ങളെപ്പോലെ അവർ പാപികളാണെന്നും സമൂഹത്തിൽ നിന്ന് മാറ്റി നിർത്തണം എന്നു പറയുന്നില്ല. പുരാതന കാലഘട്ടം മുതലെ ഭാരതത്തിൽ സ്വർഗ്ഗ അനുരാഗികളും മറ്റ് പല വ്യത്യസ്തതരം രതിസ്വഭാവം ഉള്ളവരും ഉണ്ടായിരുന്നു. അവരെ കൂടി ഉൾക്കൊള്ളുന്നതായിരുന്നു നമ്മുടെ അന്നത്തെ ജനസമൂഹം. പക്ഷേ ഇന്നത്തെ ജനസമൂഹത്തിന് സ്വർഗ്ഗ അനുരാഗികളെ ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ കാരണം. ആധുനിക കാലഘട്ടത്തിൽ ഇന്ത്യൻ ജനസമൂഹത്തിൽ നടന്ന ബ്രെയിൻ വാഷിംഗ് തന്നെയാണ്.

ഈ ചിത്രം ഇന്നത്തെ ഇന്ത്യൻ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കുന്നു. ലെസ്ബിയൻ അനുരാഗികൾക്ക് നേരെ അക്രമം അഴിച്ചുവിടുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ജനതയുള്ള സമൂഹമാണ് പ്രബുദ്ധ കേരളം എന്ന് വിശേഷിപ്പിക്കുന്നത് ആണ് ഉള്ളത്. ഇടക്കാലത്ത് രണ്ട് ലെസ്ബിയൻ വിദ്യാർത്ഥികളുടെ വാർത്ത വളരെയധികം വിവാദമായത് സ്വർഗ്ഗരതിയോടുള്ള മലയാളികളുടെ അപകർഷണ ബോധത്തെ ഓർമ്മപ്പെടുത്തുന്നു. ഈ ചിത്രം മലയാളി ജനസമൂഹത്തിനിടയിൽ വലിയൊരു മാറ്റം സൃഷ്ടിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.

Continue Reading

Latest News

Trending