ഒരു കാലയളവിൽ മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡികളിൽ തിളങ്ങിയ വ്യക്തികളാണ് ദിലീപും ഭാവനയും. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ പ്രക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. സിഐഡി മൂസ, തിളക്കം, ട്വന്റി 20, ചാന്ത്പൊട്ട്, ചെസ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നിവയാണ് ഇരുവരും അഭിനയിച്ച ചിത്രങ്ങൾ. ഒന്നിച്ചു സിനിമ ചെയ്യാൻ തുടങ്ങിയ കാലയളവ് മുതൽ ഇരുവരും തമ്മിൽ നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ഇടക്ക് എവിടെയോ ഇരുവരും തമ്മിലുള്ള സൗഹൃദം തേടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് ഗോസിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു.
ഈ കാലയളവിൽ ദിലീപിന്റെ ഭാര്യ മഞ്ജുവാര്യർ ആയിരുന്നു. ദിലീപിന് പുറമെ മഞ്ജുവും ഭാവനയും തമ്മിൽ നല്ല സൗഹൃദത്തിൽ ആയിരുന്നു. ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒരു സ്റ്റേജ് പ്രോഗ്രാം വേദിയിൽ നിന്നായിരുന്നു. ഈ ഷോയിൽ ഭാവന ദിലീപ് കാവ്യാമാധവൻ എന്നാണിവർ പങ്കെടുത്തിരുന്നു. പ്രോഗ്രാമിനിടയിൽ ദിലീപും കാവ്യയും തമ്മിലുള്ള ഇടപഴൽ അത്ര പന്തി അല്ലാത്തതിനാൽ ഭവന അത് മഞ്ജുവിനെ വിളിച്ചു പറഞ്ഞു എന്നും മറ്റുമായിരുന്നു റിപോർട്ടുകൾ. ദിലീപ് ഈ വിഷയം അറിഞ്ഞതോടെ ഭാവനയോട് കടുത്ത് സംസാരിക്കുകയും ഇരുവരും വാക്കുതർക്കം ഉണ്ടകുയും ചെയ്തു. ഈ ഒരു പ്രശ്നത്തിൽ നിന്നാണ് ഇരുവരും ശത്രുക്കൾ ആയതെന്നും. ഭാവനക്ക് സിനിമയിൽ വന്ന നല്ല വേഷങ്ങൾ എല്ലാം ദിലീപ് ഇടപെട്ട് മാറ്റി നൽകുക ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്.
ഇതുമായി ബന്ധപ്പെട്ട് മലയാള സിനിമയിൽ നിരവധി പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. വൈശാഖ് സംവിധാനം ചെയ്ത കസിന്സ് എന്ന ചിത്രത്തിൽ ഭാവനയാണ് അഭിനയിക്കേണ്ടിയിരുന്നത്. എന്നാൽ പിന്നീട് വേഷം നഷ്ടമായി. ഈ ചിത്രത്തിൽ ഭാവന കാരാർ ഒപ്പിട്ടിരുന്നതായും റിപോർട്ടുകൾ ഉണ്ട്. ഇതിലും ദിലീപിന്റെ കൈകൾ ഉണ്ടെന്ന് ഭാവന ആരോപിച്ചിരുന്നു. പിന്നീട് താരം ഇരുവരും ഉള്ള ‘അമ്മ സംഘടനയിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഭാവനക്ക് സിനിമയിലേക്കുള്ള പല അവസരങ്ങളും ഇല്ലാതാക്കിയത് ദിലീപ് ആണെന്നുള്ള അന്ന് തൊട്ടുള്ള ആരോപണമാണ്. ഇത് ദിലീപ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പ്രശ്നങ്ങളാണ് ഇരുവരർക്കിടയിലും ഉണ്ടായത്.