സോഷ്യൽ മീഡിയിലെ ഷോർട് ഫിലിമുകളിലൂടെ  പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അഷിക അശോക്.ഇപ്പോൾ തന്റെ ജീവിതത്തിൽ എടുത്ത നിലപാടുകളെ കുറിച്ച് തുറന്നു പറയുകയാണ് താരം. നിശ്‌ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും താൻ പിന്മാറിയിരുന്നു അതിനെ കുറിച്ച് പറയുന്നതിന് എനിക്ക് ഒരു മടിയുമില്ല, എന്നാൽ അത് ആരെയും കുറ്റപ്പെടുത്തുനിന്നില്ല. ഓരോരുത്തരും ഓരോ ചുറ്റുപാടിൽ നിന്നും വളർന്നവരാണ്, എന്റെ കാഴ്ചപ്പാടല്ല മറ്റൊരാളുടെ നടി പറയുന്നു.

എന്നാൽ തനിക്കു വരുന്ന ആൾ തന്റെ അതെ ചിന്താഗതിയുള്ള ആളായിരിക്കണം എന്നില്ല പിന്നെ എല്ലാം അഡ്ജസ്റ്റ് ചെയ്യണം, അതിനു ശേഷവും പിന്നെ അങ്ങോട്ട് ഹാപ്പി അല്ലാതെ മുന്നോട്ട് പോകും,അങ്ങനത്തെ റിലേഷൻ ഷിപ്പ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല താരം പറയുന്നു. എനിക്ക് എന്റേതായ ഡിഗ്‌നിറ്റിയുണ്ട്. എന്റേതായ നെഗറ്റീവും പോസിറ്റീവും ഉണ്ട്. ഞാന്‍ കൊടുക്കുന്ന ബഹുമാനവും ഉത്തരവാദിത്വവും തിരിച്ച് കിട്ടാത്തപ്പോള്‍ ഏതൊരു റിലേഷനും ഞാന്‍ ബ്രേക്ക് ചെയ്യും,അത് പ്രണയം ആണെങ്കിലും, സൗഹൃദം ആണെങ്കിലും.
തന്റെ ഫോട്ടോ ഷൂട്ടുകൾക്ക് നിരവധി വിമർശനങ്ങൾ ആണ് ലഭിക്കുന്നത്, ഈ  ഓണത്തിന് താൻ നടത്തിയ ഫോട്ടോ ഷൂട്ടിൽ ഒരാൾ ഒരു കമ്മറ്റന്റുമായി എത്തിയിരുന്നു. ഇങ്ങനെ കാണിച്ച് നടക്കുന്നതാണോ സംസ്‌കാരം എന്നൊക്കെ ചോദിച്ചിട്ടായിരുന്നു കമന്റ്.ഒരു ആണ്‍കുട്ടി ഷര്‍ട്ടിടാതെ നടക്കുമ്പോള്‍ കുഴപ്പമില്ലെന്നും എന്നാല്‍ പെണ്‍കുട്ടിയുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം കണ്ടാല്‍ ആണ് പ്രശ്‌നമെന്നും , എന്നാൽ ഈ ചിന്താഗതി അത്ര നല്ലതല്ലെന്നും താരം പറയുന്നു.