Connect with us

Hi, what are you looking for?

കേരള വാർത്തകൾ

ഓരോ മയ്യത്തുകളും ഇവിടെ നിന്നും നാട്ടിലേക്ക് അയക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത്,അവരുടെ പ്രിയപ്പെട്ടവര്‍ അനുഭവിക്കുന്ന മാനസികവസ്ഥ. വല്ലാത്ത അവസഥയാണ്

സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നെടുന്നത്, സമ്മാന പൊതിയുമായി പ്രിയപ്പെട്ടവരുടെ അടുത്തേക്ക് പോകേണ്ടവരുടെ മയ്യത്ത് അവരുടെ അടുത്തേക്ക് അയക്കുമ്പോൾ ഉണ്ടാകുന്ന നെഞ്ചുപൊട്ടുന്ന വേണ്ടയെകുറിച്ചാണ് അഷ്‌റഫ് പറയുന്നത്.

ഇന്ന് മയ്യത്തുകള്‍ മൂന്നെണ്ണമായിരുന്നു. മരണങ്ങള്‍ക്ക് പല കാരണങ്ങളാണ്,സ്വഭാവിക മരണങ്ങള്‍,ആത്മഹതൃകള്‍,ഇങ്ങനെ പോകുന്നു മരണത്തിന്‍റെ രീതികള്‍,ജനിച്ചാല്‍ മരണം അനിവാര്യമാണ്.എന്നാല്‍ ആത്മഹത്യകള്‍ക്ക് ന്യായികരണമില്ല.ജീവിച്ച് കൊതിതീരുന്നതിന് മുമ്പെ ജീവിതം മതിയാക്കി പോകുന്നവര്‍,ഒരു കാരൃം പറയാം പ്രവാസഭൂമിയില്‍ മരണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.ഇന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുമ്പോള്‍ എനിക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നത്.ഇവരുടെ പ്രതീക്ഷയില്‍ ജീവിക്കുന്ന ഒരുപാട് മനുഷ്യര്‍ നാട്ടില്‍ ഉണ്ടെന്നുളളതാണ്. മലപ്പുറം സ്വദേശി മമ്മദ് അവധി കഴിഞ്ഞ് വന്നിട്ട് ഒരു മാസമെ ആയിട്ടുളളു.പെട്ടെന്ന് ഒരു നെഞ്ച് വേദന അനുഭവപ്പെട്ടു.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അല്ലെങ്കിലും മരണം അങ്ങനെയാണല്ലോ,ഒരു മുന്നറിയിപ്പും ഇല്ലാതെ അതിഥിയായി നമ്മുടെ മുന്നിലെത്തും.ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത ഒന്നാണ് മരണം.ജീവന്‍ നല്‍കിയവന് അത് തിരിച്ചെടുക്കുവാനുളള അവകാശം.ചിലപ്പോള്‍ മരണ വിവരം നാട്ടില്‍ വിളിച്ച് പറയുവാനുളള നിയോഗം എന്നില്‍ വന്ന് ചേരും

Advertisement. Scroll to continue reading.

. മമ്മദ് ഇക്ക നാളെ മടങ്ങി വരുന്നു. ആശ്ചര്യമല്ല അമ്പരപ്പായിരുന്നു എല്ലാപരുടെയും വാക്കുകളില്‍.ഒരുമാസം മുന്‍പല്ലേ ലീവു കഴിഞ്ഞു പോയത്? ഇത്രപ്പെട്ടെന്ന് എന്താണ് വരുവാന്‍ കാരണം,ഭാര്യക്കും,മക്കള്‍ക്കും പിന്നെ ഉമ്മാക്കും, നാട്ടുകാരെ പോലെ സംശയം, ബാക്കി നില്‍ക്കുകയാണ്,മരണവിവരം അറിയാവുന്ന ഒരേ ഒരാള്‍ അനുജന്‍ സമദിന് മാത്രം. ഉമ്മാനെയും, ഇത്താനെയും ഇക്കാടെ മരണവിവരം അറിയിക്കുവാന്‍ കഴിയുന്നില്ല അഷ്റഫിക്കാ. ഇതായിരുന്നു സമദ് നെഞ്ചിപ്പൊട്ടി പറഞ്ഞ വാക്കുകള്‍. മമ്മദ് ഇക്കാനെ പ്രതീക്ഷിരിക്കുന്ന വീട്ടുകാരുടെ മുന്നില്‍ വന്ന് നില്‍ക്കുന്നത് ആംബുലന്‍സില്‍ നിന്നിറക്കിയ പെട്ടിയില്‍ ജീവനില്ലാത്ത മമ്മദിക്കാന്‍റെ മയ്യത്ത്. ഓരോ മയ്യത്തുകളും ഇവിടെ നിന്നും നാട്ടിലേക്ക് അയക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത്,അവരുടെ പ്രിയപ്പെട്ടവര്‍ അനുഭവിക്കുന്ന മാനസികവസ്ഥ.

വല്ലാത്ത അവസഥയാണ്.അനുഭവിച്ചവര്‍ക്ക് മാത്രം അറിയാവുന്ന കാരൃം. മമ്മദിന്‍റെ ജീവനില്ലാത്ത ശരീരത്തെപ്പോലെ മണല്‍ക്കാട്ടിലൊടുങ്ങിയ മലയാളി ജീവിതങ്ങള്‍ ഒരുപാടാണ്.ഇവിടെമരണപ്പെടുന്നവരില്‍ അധികം പേരും 40 വയസില്‍ താഴെയുള്ളവരാണെന്നതാണ് ഏറ്റവും വേദനാജനകമായ കാര്യം. ഇവരിലൂടെ അനാഥരാക്കപ്പെട്ട കുഞ്ഞുമക്കളുടെ ഒരുപാടാണ് ആണ്. നാഥനില്ലാതായ കുടുംബങ്ങളുടെ കണക്കും അതുക്കും മേലെയാണ്. റബ്ബില്‍ ആലമീനായ തമ്പുരാന്‍ എല്ലാവിധ ഇടങ്ങേറുകളില്‍ നിന്നും,പ്രതിസന്ധികളില്‍ നിന്നും ലോകത്തിലെ എല്ലാ മനുഷ്യരെയും രക്ഷിക്കുമാറാകട്ടെ.ആമീന്‍,അതോടപ്പം നമ്മുക്ക് വേണ്ടപ്പെട്ടവരും,അല്ലാത്തവരും,ഈ മഹാമാരി കാലത്ത് ലോകത്ത് നിന്നും വിടപറഞ്ഞ് പോയിട്ടുണ്ട്,അവരുടെ പാപങ്ങള്‍ പൊറുത്ത് കൊടുക്കുകയും,ആത്മാവിന് നിത്യശാന്തിയും കൊടുക്കുമാറാകട്ടെ. അഷ്റഫ് താമരശ്ശേരി

Advertisement. Scroll to continue reading.

instagram auto likes kaufen

Advertisement. Scroll to continue reading.

You May Also Like

Advertisement