തനിക്കു ചില വസ്ത്രങ്ങൾ ധരിച്ചാൽ വയർ ചാടിയിരിക്കുന്നത് ഇഷ്ട്ടമല്ല എന്നാൽ ഈ അടുത്ത് സമയത്തു ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി, ആയ സമയത്തു കഴിച്ച മരുന്നുകളുടെ എഫക്റ്റ് ആണ് ഇങ്ങനെ വണ്ണം ഉണ്ടാകാൻ കാരണം അനുശ്രീ പറയുന്നു. അല്ലാതെ വണ്ണം കൂടിപോയതല്ല. താൻ ഒരിക്കലും ഫിറ്റ്നസ് ഫ്രീക്കായ ഒരാൾ അല്ല തന്റെ ഫിറ്റ്നെസ്സിനെ കുറിച്ച് വെളിപ്പെടുത്തി നടി അനുശ്രീ.

ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിൽ താൻ വണ്ണം വെച്ചിരിക്കുന്നത് ആ കാരണം കൊണ്ടാണ്. എന്റെ ശരീര പ്രകൃതം ഇങ്ങനെ ആയിരിക്കണമെന്ന് ചിന്തിക്കുന്ന സമയത്തായിരുന്നു ശരീരത്തിനെ ഇങ്ങനൊരു വണ്ണം വെപ്പ് ഉണ്ടായത്, എന്നാൽ വണ്ണം വെച്ചല്ലോ എന്ന ചിന്ത എന്നെ അലോസരപ്പെടുത്തിയിട്ടില്ല അനുശ്രീ പറയുന്നു.

എനിക്ക് വയർ ചാടുന്നത് ഇഷ്ട്ടമല്ല, അതുപോലെ വണ്ണം വെക്കേണ്ട എന്ന് കരുതുന്നതിനു മറ്റൊരു കാരണം വത്യസ്തമായ വസ്ത്രങ്ങൾ ഇടാൻ കഴിയാതെ വരും , തനിക്കു വണ്ണം ആകാം എന്നാൽ ഒരുപാടു വണ്ണം വേണ്ട, പിന്നെ അന്നത്തെ വണ്ണം ചില മരുന്നുകളുടെ എഫക്ട് ആണ് അനുശ്രീ പറയുന്നു