കഴിഞ്ഞ ദിവസം ആയിരുന്നു പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ എത്തിയത്. ആദ്യ ദിവസം തന്നെ മികച്ച ആരാധക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ ചിത്രത്തെ കുറിച്ച് ഇപ്പോൾ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. “സത്യം പറഞ്ഞാല്‍ ഇതെല്ലാം നമ്മള്‍ മനസ്സില്‍ കണ്ടിട്ടുള്ള കാര്യങ്ങളാണ്. ഇങ്ങനെയുള്ള ആരവവും കാത്തിരിപ്പുമൊക്കെ നേരത്തെ മനസില്‍ കണ്ടിരുന്നു. നമ്മള്‍ മനസില്‍ കണ്ട കാര്യം നേരില്‍ സംഭവിക്കുന്നതിന്റെ സന്തോഷം ഉണ്ട്.

ഈയൊരു ആവേശം നില നിന്നാല്‍ പത്ത് പതിനഞ്ച് ദിവസത്തിനുള്ളില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം 300 കോടി ക്ലബില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.” എന്നായിരുന്നു ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. “റിലീസ് ചെയ്ത് 9-ാമത്തെ ദിവസമാണ് ലൂസിഫര്‍ 100 കോടി ക്ലബില്‍ ഇടം നേടിയത്. സ്വഭാവികമായിട്ടം ഇതുപോലൊരു ആവേശത്തില്‍ തന്നെ നിന്നാല്‍ വലിയ നേട്ടം മരക്കാറിനും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അതിനാണ് നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ടതും അങ്ങനെയാണ് ചരിത്രങ്ങളൊക്കെ ഉണ്ടാവുന്നതും. ആഗ്രഹിച്ചാല്‍ മാത്രം പോര അത് സംഭവിക്കുമ്പോഴാണ് സന്തോഷം കൂടുതല്‍ തോന്നുക. 100 കോടിയൊക്കെ മുന്‍പ് നമ്മുടെ സ്വപ്നമായിരുന്നു. അത് സംഭവിച്ചതിന് ശേഷമാണ് അതിനും അപ്പുറത്തേക്കുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പ്രചോദനം ലഭിക്കുന്നത്.” എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ.