Connect with us

Hi, what are you looking for?

കേരള വാർത്തകൾ

സാമ്പത്തികമായും മാനസികമായും ശരീരീകമായും നന്നായി കഷ്ട്ടപെടും എന്നുറപ്പായിട്ടും എനിക്ക് അമ്മയാകണമായിരുന്നു

ആൻസി വിഷ്ണു എന്ന് യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, അമ്മയാകുക എന്ന പ്രതിഭാസത്തെ താൻ എത്ര മാത്രം ആഗ്രഹിച്ചിരുന്നു എന്നാണ് ആൻസി പറയുന്നത്.

അമ്മയാവുക എന്നാൽ പലതും സഹിക്കുക ക്ഷെമിക്കുക എന്നല്ല അർഥം,ചിറക് വിടർത്തി പറക്കുക എന്ന് കൂടി വിശാലതയുള്ള വാക്കാണ് “അമ്മ” .മോനുണ്ടായതിൽ പിന്നെയാണ് ഞാൻ മറന്ന ചിരികൾ എന്നിലേക്ക് മടങ്ങി വന്നത്. അമ്മയാകുമ്പോൾ വിടർന്ന ചിരി, ഊർജം നമ്മിൽ ഉണ്ടാകണം എന്നാൽ മാത്രമാണ് മാതൃത്വം പൂർണമാവുകയുള്ളു. കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ മുതൽ വിശേഷം ആയില്ലേ എന്ന ചോദ്യം ഞാൻ കേൾക്കുന്നതാണ്, അപ്പോഴൊന്നും അമ്മയാകണം എന്ന് എനിക്ക് തോന്നിയതുമില്ല. മുലയൂട്ടാൻ കൊതി തോന്നി തുടങ്ങിയപ്പോൾ, ഒരു കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ഉറങ്ങാൻ കൊതി തോന്നിത്തുടങ്ങിയപ്പോൾ മാത്രമാണ് അമ്മയാകണം എന്ന തീരുമാനം ഞാൻ എടുത്തത്.

Advertisement. Scroll to continue reading.

അമ്മയാകുന്നതിനൊപ്പം സ്ത്രീ സ്വയം പര്യാപ്ത ആകേണ്ടത് കൂടിയുണ്ട്. ആരോഗ്യം കൂടുതൽ ശ്രെദ്ധിക്കേണ്ടതുണ്ട്, മാനസികമായ സന്തോഷങ്ങൾ കണ്ടെത്തേണ്ടത് കൂടിയുണ്ട്….യാത്രകൾ പോകേണ്ടതുണ്ട്, വായിക്കേണ്ടതുണ്ട്, വിശ്രമിക്കേണ്ടതുണ്ട്…. അമ്മയായതിൽ പിന്നെ ഓരോ പെണ്ണിലും ചിരി നിറയേണ്ടതുണ്ട്…..ഒരു വിഷാദത്തിനും, പ്രതിസന്ധികൾക്കും അവളെ കീഴ്പ്പെടുത്താൻ കഴിയാത്ത വണ്ണം അവൾ മാതൃത്വത്തിലേക്ക് ആഴ്ന്നിറങ്ങണം

Advertisement. Scroll to continue reading.

You May Also Like

Advertisement