ഏഷ്യാനെറ്റിൽ മികച്ച റേറ്റിങ്ങോടെ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. നിരവധി പ്രേക്ഷകർ ഉള്ള പരമ്പര സംഭവ ബഹുലമായ എപ്പിസോഡുകളിൽ കൂടി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. പരമ്പരയിലെ കേന്ദ്ര കഥാപാത്രം ആയ സുമിത്രയുടെ ഏറ്റവും ഇളയ മകൾ ആണ് ശീതൾ.അമൃത ആണ് ശീതളിനെ അവതരിപ്പിക്കുന്നത്. വളരെ പെട്ടന്ന് തന്നെ അമൃത പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. ഇപ്പോൾ താൻ അഭിനയിക്കാൻ വേണ്ടി ഒരുപാട് ആഗ്രഹിച്ച് നടന്ന ദിവസങ്ങളെ കുറിച്ചും മറ്റുള്ളവരുടെ ഭാഗത്ത് നിന്നും തനിക്ക് ഉണ്ടായ പരിഹാസങ്ങളെ കുറിച്ചുമെല്ലാം മനസ്സ് തുറക്കുകയാണ് അമൃത ഇപ്പോൾ.

ഇന്ന് എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്. കാരണം ടിവി യിൽ അവാർഡ് ഷോകൾ ഒക്കെ കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരിക്കൽ എങ്കിലും എനിക്കും ഇത് പോലെ ഒന്ന് ഇരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അഭിനയം എനിക്ക് ചെറുപ്പം മുതൽ ഒരുപാട് ഇഷ്ട്ടം ആയിരുന്നു. എന്നാൽ അതിലേക്ക് എങ്ങനെ വരണം എന്ന് എനിക്ക് അറിയില്ലായിരുന്നു. തുടക്കത്തിൽ ഒക്കെ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. ആരും കാണാതെ കരഞ്ഞ കുറെ ദിവസങ്ങളും ഉണ്ട്. ഒരു പിന്തുണയും ലഭിക്കാതെയാണ് സീരിയലിലേക്ക് വന്നത്. കൂടെ നിൽക്കേണ്ട ബന്ധുക്കൾ പോലും മോശമായി ആണ് എന്നോട് സംസാരിച്ചത്.

സിനിമയിലും സീരിയലിലും ഒക്കെ അഭിനയിച്ചാൽ പെൺകുട്ടികളുടെ ജീവിതം നശിക്കുമെന്നാണല്ലോ പൊതുവെ ഉള്ള ധാരണ. എന്നാൽ എനിക്ക് ഇന്ന് വരെ അത്തരത്തിൽ ഉള്ള മോശം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ ഞാൻ നാട്ടിലേക്ക് ചെല്ലുമ്പോൾ ഓക്കേ എല്ലാവരും വന്നു സ്നേഹത്തോടെ ഒക്കെ സംസാരിക്കാറുണ്ട്. അന്ന് കുറ്റപ്പെടുത്തി സംസാരിച്ചവർ ഒക്കെ ഇന്ന് വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. എന്നെ കാണാൻ കൊള്ളില്ലെന്നും എനിക്ക് അഭിനയിക്കാൻ കഴിയില്ലെന്ന് പറഞ്ഞു ഒരുപാട് തവണ പരിഹസിക്കുകയും മാറ്റി നിർത്തുകയും ഒക്കെ ചെയ്തിട്ടുണ്ട്. അവർക്കെല്ലാം ഇപ്പോൾ മറുപടി കൊടുക്കാൻ കുടുംബവിലക്കിലൂടെ എനിക്ക് കഴിഞ്ഞെന്നും ആണ് അമൃത പറഞ്ഞത്.