ഈ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ വന്ന ഒരു വാർത്ത ആയിരുന്നു കരൾ രോഗ ബാധിതനായ നടൻ ബാലക്ക് കരൾ നല്കാൻ അമൃത സുരേഷ് വിസമ്മതിച്ചു എന്നുള്ള വാർത്ത, എന്നാൽ ഈ വാർത്ത വ്യാജം ആണെന്ന് വ്യക്തമാക്കിയിരുന്നു, ഇപ്പോൾ ഈ വ്യാജ വാർത്ത നൽകിയ ചാനലിനെതിരെ അമൃത സുരേഷ്  പ്രതികരിക്കുകയാണ്. ഈ ചാനലിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെങ്കിലും റിപ്പോർട്ട് ചെയ്യാൻ പോകുകയാണ് എന്ന് അമൃത വ്യകതമാകുന്നു.

എല്ലാത്തിനും ഒരു പരിധി ഉണ്ട്, ഇനിയെങ്കിലും ഒരു മനുഷ്യത്വം കാണിച്ചുകൂടെ, കൂടാതെ തന്റെ ഫാൻ പേജിൽ വന്ന ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.. പച്ച മലയാളത്തിൽ പറഞ്ഞാൽ എന്തെല്ലാം ഇല്ലാവചനങ്ങൾ  ആണ് അമൃതയെ കുറിച്ച് പറഞ്ഞു പിടിപ്പിച്ചിരിക്കുന്നത്, അതിലെ ഏതെങ്കിലും തരത്തിൽ അമൃത കുറ്റപെടുത്തിയിട്ടുണ്ടോ. അവളുടെ നിശബ്ധത അവളുടെ ബലഹീനതയായി ആരും കാണരുത്.ഇല്ലാക്കഥകൾ ഉണ്ടാക്കി അവളെ വേദനിപ്പിക്കരുത് ഇനിയും ഇതായിരുന്നു ആ ഫാൻ പേജിലെ കുറിപ്പ്

ദൈവത്തെ ഓർത്തു ഇനിയെങ്കിലും കുറച്ചു മനുഷ്യത്വം കാണിക്കുക, എവിടെങ്കിലും ഇരുന്നു കീ ബോർഡിൽ വിപ്ലവം കാണിക്കുന്നവർ നിങ്ങൽ  നിങളുടെ വീട്ടിലേക്കു ഒന്ന് \തിരിഞ്ഞു നോക്കുക അമൃതയും കുറിക്കുന്നു, ഈ വ്യാജ വാർത്തക്കെതിരെ കഴിഞ്ഞ ദിവസം അമൃതയുടെ  സഹോദരി അഭിരാമിയും രംഗത്തു എത്തിയിരുന്നു, കുടിച്ചു നശിച്ചവനെ എന്റെ കരൾ  കൊടുക്കാനോ എന്ന് പറഞ്ഞു അമൃത പാപ്പുവിന്റെ മുൻപിൽ അമൃത ബാലയോടു തട്ടിക്കയറി എന്ന തലകെട്ടോടു കൂടിയായിരുന്നു ഈ വാർത്ത, ഇപ്പോൾ വാർത്തക്കെതിയരെയാണ്അമൃത രംഗത്തു എത്തിയിരിക്കുന്നത്. എന്നാൽ ഈ വാർത്ത തെറ്റ് ആണെന്നാണ് അഭിരാമിയും, അമൃതയും പറയുന്നത്.