അല്‍ഫോന്‍സ് പുത്രനെ അറിയാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാവില്ല. കാരണം മലയാളത്തിലെ പ്രേമം എന്ന ഒരൊറ്റ ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരിലേക്ക് സ്ഥാനം നേടിയ ഒരു സംവിധയകാൻ ആണ് അൽഫോൻസ് പുത്രൻ. യുവാക്കൾക്ക് ഇന്നും അൽഫോൻസ് പുത്രൻ എന്ന് കേൾക്കുമ്പോൾ ഒരു പ്രേത്യേക ആദരവ് ആണ് . കാരണം പ്രേമം യുവാക്കളുടെ മനസിലേക്ക് സ്പർശിച്ച ചിത്രമായിരുന്നു. മലയാളത്തിൽ മാത്രമല്ല തമ്മിലും വാൻ ഹിറ്റ് ആയിരുന്നു പ്രേമം ചിത്രം.എന്നാൽ ഇപ്പോൾ ഇതാ തന്റ്റെ പ്രിയ താരങ്ങളില്‍ ഒരാളെ ആദ്യമായി നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ അല്‍ഫോന്‍സ്.കമല്‍ ഹാസനെയാണ് നേരിട്ട് കണ്ടത്.
“സിനിമയിലെ എവറസ്റ്റ് പര്‍വ്വതം ഉലക നായകന്‍ കമല്‍ ഹാസനെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ നേരില്‍ കണ്ടു. അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങി. അദ്ദേഹത്തിന്റെ വായില്‍ നിന്ന് 5- 6 ചെറിയ സിനിമാ പ്ലോട്ടുകള്‍ കേട്ടു. 10 മിനിറ്റ് കൊണ്ട് എന്റെ ബുക്കില്‍ ഞാന്‍ ചെറിയ കുറിപ്പുകള്‍ എടുത്തു. ഒരു മാസ്റ്റര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അനുഭവങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. പക്ഷേ ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ അദ്ദേഹം പറയുന്നത് എന്തെങ്കിലും നഷ്ടപ്പെടുമോ എന്ന ആശങ്കയിലായിരുന്നു ഞാന്‍. അവിശ്വസനീയവും അഭൌമവും മനോഹരവുമായ ഈ അനുഭവം ഒരുക്കിയതിന് പ്രപഞ്ചത്തിന് നന്ദി.എന്നിങ്ങനെ കുറിച്ചാണ് അൽഫോൻസ് പുത്രൻ ചിത്രം പങ്കു സോഷ്യൽ മീഡിയയിൽ വെച്ചിരിക്കുന്നത്.
