ഈ കഴിഞ്ഞ ദിവസം ആയിരുന്നുസൺ ടി വി യിൽ ദളപതി വിജയുടെ അഭിമുഖ൦. അതിൽ താരം പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയിൽ വൈറൽ ആയി മാറുകയാണ്. വിജയുടെ പുതിയ ചിത്ര൦ ബീസ്റ്റിന്റെ സംവിധായകൻ നെൽസൺ ദിലീപ് കുമാർ ആയിരുന്നു അഭിമുഖ സംഭാഷണം നടത്തിയിരുന്നത്. ഏകദേശം പത്തു വര്ഷത്തിനു ശേഷമാണ് വിജയ് ഇങ്ങെനെ ഒരു അഭിമുഖം നൽകുന്നത്. അതിൽ താരം പറഞ്ഞ മലയാളസിനിമയുടെ സംവിധാകൻ അൽഫോൻസ് പുത്രനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്.


തന്റെ മകൻ സൻജയ്‌ കുറിച്ചും, മകന്റെ സിനിമയിലേക്ക് വരവിനെ കുറിച്ചും പറഞ്ഞപ്പോൾ ആണ് തന്നെ കാണാൻ അൽഫോൻസ് പുത്രൻ വീട്ടിൽ എത്തുയതിനെ കുറിച്ച് താരം പറഞ്ഞത്, അൽഫോസിന്റെ പ്രേമം എന്ന ഹിറ്റ് സിനിമക്ക് ശേഷം തന്നെ കാണാൻ അൽഫോൻസ് എത്തി എന്നാൽ തന്നോട് കഥ പറയാൻ ആണ് എത്തിയതു എന്ന് വിചാരിച്ചു എന്നാൽ മകൻ സഞ്ജയോട് കഥ പറയാൻ ആണെന്നുപിന്നീട് മനസിലാക്കി.


താനും ആ കഥ കേട്ടു, ആ സിനിമ സൻജയ്‌ ചെയ്യണം എന്ന് തന്നോട് അൽഫോൻസ് വെളിപ്പെടു തുകയും ചെയ്യ്തു വിജയ് പറഞ്ഞു എന്നാൽ മകനോട് ഈ കാര്യം പറഞ്ഞപ്പോൾ രണ്ടു വര്ഷത്തിനു ശേഷം നോക്കാം എന്നാണ് മറുപടി കിട്ടിയ ത് ,തന്റെ ആഗ്രഹങ്ങൾ ഒന്നും മക്കളിൽ  അടിച്ചേൽപ്പിച്ചിട്ടില്ല വിജയ് പറയുന്നു. എന്നാൽ അവര്കു ഒരു സഹായം വേണ്ടി വന്നാൽ ഒരു പിതാവ് എന്ന നിലയിൽ ഞാൻ കൂടെ മക്കൾക്കൊപ്പം ഉണ്ടാകും വിജയ് കൂട്ടിച്ചേർത്തു.