സിനിമ വാർത്തകൾ
അല്ലു അർജുൻ പുതിയ ചിത്രം.കൂടുതൽ വിവരങ്ങളിതാ!!!

തെലുങ്കിലെ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ നായകനായി എത്തുന്ന ഒരു ബിഗ് ബഡ്ജറ്റ് ചിത്രം പ്ലാൻ ചെയ്യുകയാണ് മാസ്റ്റർ ഡയറക്ടർ എസ് എസ് രാജമൗലി. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിനായി അല്ലു അര്‍ജുനുമായി രാജമൗലി സംസാരിച്ചുവെന്ന് പിങ്ക് വില്ല ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജമൗലിയോടൊപ്പം അച്ഛന് കെ.വി. വിജയേന്ദ്രയും ഈ ചിത്രത്തിന്റെ പണിപ്പുരയിൽ ആണെന്നും ഇരുവരും ചേർന്നാണ് അല്ലു അർജുനെ കണ്ടു ഈ പ്രോജെക്ടിനെ കുറിച്ചുള്ള പ്രാരംഭ ചർച്ചകൾ നടത്തിയത് എന്നും വാർത്തകൾ വരുന്നുണ്ട്. ഇരുവരും അല്ലു അര്‍ജുനുമായി രണ്ടുമൂന്ന് തവണ ചർച്ച നടത്തിയെന്നാണ് സൂചന.

Allu Arjun
രാജമൗലി ഒരുക്കുന്ന അടുത്ത ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് മഹേഷ് ബാബു ആണ്. ഇപ്പോൾ ജൂനിയര്‍ എന്‍.ടി.ആര്, രാം ചരണ്‍ തേജ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആര്.ആര്.ആര് റിലീസിനൊരുങ്ങുകയാണ്. മാര്‍ച്ച് 25 നാണ് ഈ ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം തിയേറ്ററുകളിലേക്ക് എത്തുക. 1920കള്‍ പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. കോമരം ഭീം ആയി ജൂനിയർ എൻ ടി ആർ അഭിനയിച്ചപ്പോൾ അല്ലൂരി സീതാരാമ രാജു ആയാണ് റാം ചരൺ വേഷമിട്ടത്.
സിനിമ വാർത്തകൾ
തന്റെ ജീവിത നായകനെ പരിചയപ്പെടുത്തി നടി ശോഭന!!

മലയാള സിനിമയിലെ തന്റേതായ അഭിനയ ശൈലി കൊണ്ട് നിരവധി ആരാധകരെ ഉൾപ്പെടുത്തിയിട്ടുള്ള നടിയാണ് ശോഭന. മലയാളത്തിലും, മറ്റു അന്യഭാഷാ ചിത്രങ്ങളിലും സജീവമായിട്ടുള്ള നടി നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്യ്തിരുന്നു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്യ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ ആയിരുന്നു ശോഭന അഭിനയ രംഗത്തേക്കു എത്തിയിരുന്നത്. നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിന് ‘മണിച്ചിത്രതാഴ്’എന്ന സിനിമ യിൽ നല്ല നടിക്കുള്ള ദേശ്യപുരസ്കാരവും ലഭിച്ചിരുന്നു. ഇപ്പോൾ താരം തന്റെ ഫേസ്ബുക്കിൽ കുറിച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.
മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട ജോഡികൾ ആയിരുന്നു മോഹൻലാൽ, ശോഭന. ഇരുവരും ഒട്ടു മിക്ക ചിത്രങ്ങളിലും ഒരുമിച്ചു അഭിനയിച്ചിരുന്നു. താരം ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെ 36 വര്‍ഷത്തെ സൗഹൃദം., 55 സിനിമകളിലെ തന്റെ നായകൻ, ഇങ്ങനെ ഒരു കുറിപ്പ് ആണ് ശോഭന പങ്കു വെച്ചിരിക്കുന്നത്, കൂടതെ മോഹൻലാലിനൊപ്പം എടുത്ത സെൽഫിയും ശോഭന പങ്കു വെച്ച്. തെന്നിന്ത്യൻ താരം ചിരംജീവിയുടെ വീട്ടിൽ വെച്ച് നടന്ന 80 കളുടെ താരസംഗംത്തിന് ഇരുവരും എടുത്ത സെൽഫിയാണ് പങ്കു വെച്ചിരിക്കുന്നതും.
മോഹൻലാലിനൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നായിക കൂടിയാണ് ശോഭന. എന്നാൽ ഇരുവരെക്കുറിച്ചും നിരവധി ഗോസിപ്പുകൾ ഉയർന്നു വന്നിരുന്നു. ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്നും, വിവാഹാലോചനകൾ നടക്കുന്നു എന്നുമുള്ള നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അതിനൊരു അ വാസനം വന്നത് മോഹനലാലിന്റെ വിവാഹത്തിന് ശേഷം ആണ്. എന്നാൽ ഇന്നും ഇരുവരും അ വരുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്നുമുണ്ട്.
-
സിനിമ വാർത്തകൾ6 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
സിനിമ വാർത്തകൾ3 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
ബിഗ് ബോസ് സീസൺ 43 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ5 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..
-
സിനിമ വാർത്തകൾ3 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
ഫോട്ടോഷൂട്ട്5 days ago
മാറിടം മറച്ച് ജാനകി സുധീര്‍
-
സീരിയൽ വാർത്തകൾ3 days ago
കൊച്ചുമകളു൦, അപ്പൂപ്പനും ചേർന്നുകൊണ്ടുള്ള ചിത്രം പങ്കു വെച്ച് താരകല്യാൺ!!