Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

പ്രണവ് അദ്ദേഹത്തിന്റെ കമ്പി പൊട്ടിയ ഗിത്താർ വെച്ച് വായിച്ച് എനിക്ക് പലതും പഠിപ്പിച്ചു തന്നു

കഴിഞ്ഞ ദിവസം ആയിരുന്നു നടൻ പ്രണവിന്റെ പിറന്നാൾ, പ്രണവിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിൽ നിന്നും തനിക്കുണ്ടായ അനുഭവങ്ങൾ നിരത്തി ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് അൽഫോൻസ് പുത്രൻ, പ്രണവിൽ നിന്നും താൻ പലകാര്യങ്ങളും പഠിച്ചു എന്നാണ് അൽഫോൻസ് പുത്രൻ പറയുന്നത്.  നാളുകള്‍ക്ക് മുന്‍പ് പ്രണവ് തന്റെ ഓഫീസിലെത്തിയതും അവിടെയുണ്ടായിരുന്ന കമ്പി പൊട്ടിയ ഗിറ്റാര്‍ വായിച്ചതും ആ പ്രവൃത്തി തനിക്ക് പറഞ്ഞു തന്ന പാഠവുമെല്ലാം അല്‍ഫോണ്‍സ് പുത്രന്‍ കുറിപ്പില്‍ പറഞ്ഞു. പ്രണവിനെ പോലെ ഒരു മനുഷ്യനെ ഉരുവാക്കിയതിന് മോഹന്‍ലാലിനും സുചിത്രക്കും അല്‍ഫോണ്‍സ് സ്‌നേഹാശംസകള്‍ നേര്‍ന്നു. ‘എന്റെ ഓഫീസില്‍ ഒരു കമ്പി പൊട്ടിയ ഗിറ്റാറുണ്ടായിരുന്നു. അത് ഇനി ഉപയോഗിക്കാന്‍ പറ്റില്ലെന്ന് കരുതി ഞാനും മറ്റുള്ളവരും ആ ഗിറ്റാര്‍ ഒരു മൂലയ്ക്ക് വെച്ചിരിക്കുകയായിരുന്നു.

ആ സമയത്ത് ഒരു സിനിമയുമായി ബന്ധപ്പെട്ട് എനിക്ക് പ്രണവിനെ കാണണമെന്നുണ്ടായിരുന്നു. സിജു വില്‍സണോ കൃഷ്ണ ശങ്കറോ ആരോ ഒരാള്‍ പ്രണവിനെ വിളിച്ചു. അദ്ദേഹം വന്നു. ഞങ്ങള്‍ സംസാരിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ പ്രണവ് ആ പൊട്ടിയ ഗിറ്റാറെടുത്ത് വായിക്കാന്‍ തുടങ്ങി. അതിമനോഹരമായിട്ടായിരുന്നു പ്രണവ് വായിച്ചത്. ഒരു കമ്പിയില്ലാത്ത ഗിറ്റാറിനും സംഗീതം സൃഷ്ടിക്കാനാകുമെന്ന് പ്രണവ് എനിക്ക് പഠിപ്പിച്ചു തരികയായിരുന്നു. സൃഷ്ടാവാണ്, അല്ലാതെ ഉപകരണമല്ല സംഗീതം സൃഷ്ടിക്കുന്നതെന്ന് അന്ന് എനിക്ക് പ്രണവ് കാണിച്ചുതന്നു. ഇത്രയും മനോഹരനായ ഒരു മനുഷ്യനെ സൃഷ്ടിച്ചതിന് മോഹന്‍ലാല്‍ സാറിനും സുചിത്ര മേമിനും ഒരുപാട് നന്ദി,’ അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കിലെഴുതി.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

നമ്മുടെ മലയാളത്തിലെ സിനിമാ താരങ്ങളെ പോലെ തന്നെ താര പുത്രന്മാരും പുത്രിമാരും ഒക്കെ സോഷ്യൽ മീഡിയകളിൽ വളരെ സജീവമാണ്. ഇവരുടെ ഫോട്ടോഷൂട്ടുകൾക്കും വീഡിയോകൾക്കും ഒക്കെ തന്നെ വൻ സ്വീകാര്യത ആണ് ലഭിക്കുന്നത്. മലയാളികളുടെ...

സിനിമ വാർത്തകൾ

“തിര” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ബേസിൽ ജോസഫ്.ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു “കുഞ്ഞിരാമായണം.മികച്ച സംവിധായകൻ മാത്രമല്ല ഒരു മികച്ച നടൻ കൂടിയാണ് ബേസിൽ ജോസഫ്. എന്നാൽ മലയാള...

സിനിമ വാർത്തകൾ

സംവിധയകാൻ വിശാഖ് സുബ്രഹ്മണ്യന്റെ വിവാഹ നിച്ഛയം ആഷോഷമാക്കി സിനിമ താരങ്ങൾ. മലയത്തിലെ യുവ നിർമാതാക്കളിൽ ഒരാൾ ആണ് വിശാഖ് സുബ്രമണ്യം.ഫന്റാസ്റ്റിക് ഫിലിംസിന്റെ പാർട്ണർ ആണ് വിശാഖ്. വിശാഖിന്റെ ആദ്യ ചിത്രമാണ് ലവ് ആക്ഷൻ...

മലയാളം

മലയാള സിനിമാതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്ന നടിയാണ് ഗായത്രി സുരേഷ്. പലപ്പോഴും ഗായത്രിയുടെ സംസാരത്തിലെ നിഷ്‌കളങ്കതയാണ് ട്രോളന്മാര്‍ മുതലെടുക്കുന്നത്. എന്തും തുറന്നുപറയുന്ന സ്വഭാവമാണ് ഗായത്രിയ്ക്ക്. നടന്‍ പ്രണവ് മോഹന്‍ലാലിനെ വിവാഹം...

Advertisement