Connect with us

Hi, what are you looking for?

കേരള വാർത്തകൾ

പസഫിക് ദ്വീപിൽ ഹെൽമെറ്റില്ലാതെ വാഹനമോടിച്ചു ;യുവാവിന് അടൂർ പോലീസിന്റെ പെറ്റി

പസഫിക് സമുദ്രത്തിലെ കുറിൽ ദ്വീപിൽ ഹെൽമെറ്റ് വെക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനും അടൂർ പോലീസിന്റെ പെറ്റി . അടൂർ നെല്ലിമുകൾ സ്വദേശി അരുണിനാണ് പോലീസിന്റെ പെറ്റി കിട്ടിയത് . സംഭവം അടൂരിലാണെന്നും ജി പി എസ് സംവിധാനത്തിന്റെ പിഴവ് ആണെന്നും പോലീസ് പറഞ്ഞു . കഴിഞ്ഞ ദിവസം 

അരുൺ നെല്ലിമുകൾ ഭാഗത്തുകൂടി ഹെൽമെറ്റ് ഇല്ലാതെ വാഹനത്തിൽ സഞ്ചരിച്ചു എന്നത് സത്യം തന്നെയാണ് . പോലീസ് അത് ഫോട്ടോ എടുക്കുകയും ഓൺലൈൻ ചെല്ലാൻ അടയ്ക്കാൻ വേണ്ടി നടപടികൾ ആരംഭിക്കുകയും ചെയ്തു . എന്നാൽ ഓൺലൈൻ ചെല്ലാൻ വഴി പണം അടയ്ക്കാൻ ചെന്നപ്പോൾ ആണ് നിയമ ലംഘനം നടന്നെന്ന് കാണിച്ചിരിക്കുന്ന സ്ഥലം തെറ്റാണെന്നു  മനസ്സിലാകുന്നത് .

Advertisement. Scroll to continue reading.

സ്ഥലം കുറിൽ ദ്വീപ് എന്നാണു കൊടുത്തിരുന്നത് . എന്നാൽ അടൂർ അങ്ങനെ ഒരു സ്ഥലം ഇല്ല . അങ്ങനെ നടത്തിയ പരിശോധനയിൽ ആണ് സ്ഥലം പസഫിക് സമുദ്രത്തിൽ ഉള്ള ഒരു ദ്വീപ് ആണ് കുറിൽ ദ്വീപ് എന്ന് കണ്ടെത്തിയത് . അവിടെ നടന്ന നിയമ ലംഘനത്തിൽ പൊലീസിന് എന്ത് കാര്യമെന്നാണ് അരുണിന്റെ ചോദ്യം ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന്റെ ഫോട്ടോ കൃത്യമാണ് . അതിൽ ഉള്ളവരും വ്യക്തം തന്നെ . എന്നാൽ സ്ഥലം മാത്രമാണ് മാറിയിട്ടുള്ളത് . അത് ജി പി എസ് പിഴവാണെന്നും ആണ് അടൂർ പോലീസ് പറയുന്നത് . ഇത്തരത്തിൽ മറ്റാർക്കെങ്കിലും വിദേശ രാജ്യങ്ങളുടെ പേരിൽ പെറ്റി അടച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കും എന്നും അടൂർ പോലീസ് പറഞ്ഞു .

 

Advertisement. Scroll to continue reading.
അരുൺ, പെറ്റി ലഭിച്ചയാൾ

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

മൃഗസ്നേഹികൾ ആയ മനുഷ്യർ നമുക്ക് ഇടയിൽ ഒരുപാടുണ്ട്.  തിരിച്ചും മനുഷ്യ സ്നേഹികൾ ആയ മൃഗങ്ങളും ഉണ്ട്. യജമാനമാരെ ജീവന് തുല്യം സ്നേഹിക്കുന്ന വളർത്തു മൃഗങ്ങളുടെ ഒക്കെ വീഡിയോകൾ ഒക്കെ പലരും സോഷ്യൽ മീഡിയയിൽ...

കേരള വാർത്തകൾ

കാഞ്ചിയാറിൽ പ്രൈമറി സ്കൂൾ അദ്യാപികയായ അനുമോൾ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പേരുംകണ്ടത്തെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി .കൊലപാതകം ചെയ്ത രീതി ബിജേഷ് പൊലീസിന് കാണിച്ചു കൊടുത്തു . ബിജെഷിനെതിരെ കട്ടപ്പന വനിതാ...

കേരള വാർത്തകൾ

കഴിഞ്ഞ ദിവസം പോലീസിന്റെ വാഹന പരിശോധനയ്ക്ക്  ഇടയിൽകസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ച സംഭവത്തിൽ  തൃപ്പുണിത്തുറ ഹിൽ പാലസ് പോളിടെ സ്റ്റേഷന് മുന്നിൽ വൻ പ്രധിഷേധ സമരം ആണ് നടന്നത്  . തൃപ്പുണിത്തുറ ഇരുമ്പന...

Advertisement