2014ല്‍ ഒരു ഗുരുതര അപകടത്തിന് ശേഷം വീല്‍ചെയറിലാണ് നടൻ നാസറിന്റെ മകൻ ഫൈസൽ , ഇപ്പോൾ ഫൈസൽ നടൻ വിജയ് യുടെ പാർട്ടിയിൽ ചേർന്ന് എന്നുള്ള വാർത്ത നാസറിന്റെ ഭാര്യ കമീലിയ നാസർ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരിക്കുന്നത്, ഒപ്പം ചിത്രവും നടന്റെ ഭാര്യ പങ്കുവെച്ചിട്ടുണ്ട്, അപകടത്തിന് ശേഷം മകന് ഓര്‍മ്മയുള്ള ഏക വ്യക്തി വിജയ് ആയിരുന്നു , ആ ആരാധനയോടെ ഫൈസല്‍ വിജയ്യുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതായും നടന്‍ ഭാര്യ കമീലിയ നാസര്‍ വ്യക്തമാക്കി.

അബ്ദുള്‍ അസന്‍ ഫൈസലിന് അപകടം സംഭവിക്കുന്നത് സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടയിലാണ്, താൻ ഓടിച്ച കാര്‍ കല്‍പ്പാക്കത്തിനടുത്ത് വച്ച് ഈസ്റ്റ് കോസ്റ്റ് റോഡില്‍ ഒരു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.


ഫൈസലും ഒരു സുഹൃത്തും മാത്രമാണ് ഈ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. വിജയ്‌യുടെ കടുത്ത ആരാധകനാണ് ഫൈസൽ, അന്ന് ഫൈസലിനൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചാണ് വിജയ് തിരികെ മടങ്ങിയത്,വിജയ്യുടെ നേതൃത്വത്തില്‍ ആരംഭിച്ച പുതിയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിലേക്ക്ആണ് ഇപ്പോൾ ഫൈസൽ അംഗത്വം സ്വീകരിച്ചത്,