തന്റെ ഒരാളുടെ കഠിനധ്വാനം കൊണ്ട് സിനിമയിൽ ആദ്യപത്യം ഉറപ്പിച്ച നടി ആണ് പ്രിയങ്ക ചോപ്ര. അഭിനയം മാത്രമല്ലാ മറ്റുള്ള കാര്യങ്ങളിലും തന്റേതായ നിലപാടുകൾ പറയാൻ ഒരു മടിയും കാണിക്കാത്ത നടിയാണ് പ്രിയങ്ക. തന്റെ ജീവിതത്തിലും, കരിയറിലും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടെന്നു താരം പറയുന്നു. ഇപ്പോൾ താരത്തിന്റെ ജീവിതാനുഭവങ്ങൾ ഉൾകൊള്ളിച്ച ഒരു പുസ്തകം തന്നെ ഇറക്കിയിരുന്നു. ഇപ്പോൾ തന്റെ മൂക്ക് ശരിയാകാൻ വേണ്ടി താരം അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചാണ് കൂടുതൽ ശ്രെധ ആകുന്നത്.
എന്നാൽ ആ സർജറി വളരെ പരാജയം ആയിരുന്നു. സർജറി എന്ന് കേട്ടപോൾപോലും വളരെ നിസ്സാരം ആയിരിക്കും എന്നാണ് ഞാൻ വിചാരിച്ചതു. എന്നാൽ എന്റെ സർജറി കഴിഞ്ഞതിനു ശേഷംബാൻഡേജ് മാറ്റിയപ്പോൾ തന്റെ മുഖം കണ്ട് ഞാനും എന്റെ അമ്മയും ഭയന്നു പോയി, ഞാൻ ഒരു കുടുംബ സുഹൃത്തിന്റെ നിർദേശപ്രകാരം ആയിരുന്നു ഡോക്ടറിനെ കാണാൻ പോയത്. എനിക്ക് ആ സമയത്തു ശ്വസിക്കാൻ വളരെ ബുദ്ധിമുട്ടു ആയിരുന്നു, ഡോക്ടർ പറഞ്ഞു എന്തോ മൂക്കിൽ വളർന്നു നില്കുകയാണ് അത് സർജറി ചെയ്യ്തു മാറ്റണം എന്നും ഡോക്ടർ പറഞ്ഞു.
പോളിപ്പ് ഷെയ്‌വ് ചെയ്യുന്നതിനിടെ ഡോക്ടര്‍ അബദ്ധത്തില്‍ എന്റെ മൂക്കിന്റെ പാലവും ഷേവ് ചെയ്തു, മൂക്കിന്റെ പാലം തകർന്നു പോയി സര്ജറി കഴിഞ്ഞു ബാൻഡേജ് മാറ്റിയപ്പോൾ എന്റെ മൂക്കിന്റെ അവസ്ഥ എനിക്ക് മനസിലായതു. എന്റെ മുഖം തന്നെ ആകെ മാറിപ്പോയി. ആ ഒരു സംഭവത്തിനു ശേഷം ഞാൻ ഞാനല്ലതായി മാറിയിരുന്നു പ്രിയങ്ക പറഞ്ഞു.