ജനപ്രിയ താരദമ്പതികളായ ധനുഷും, ,ഐശ്വര്യയും പതിനെട്ടു വര്ഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച വാർത്ത എല്ലാ ആരാധകരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ഒന്നായിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും ഒന്നിക്കുന്നു എന്നുള്ള വാർത്തയും പുറത്തുവരുന്നുണ്ട്എന്നാൽ   ഈ വാർത്ത ഓദ്യഗികപരമായ  ഇരുവരും സ്ഥിതീകരിച്ചിട്ടില്ല. ഐശ്വര്യയുടെ പിതാവ് രജനി കാ ന്ത് ധനുഷുമായി ഏറെ ചർച്ച നടത്തിയതിനു ശേഷമാണ് ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചത് എന്നാണ് റിപോർട്ടുകൾ പറയുന്നത്. എന്നാൽ അദ്ദേഹം പലതവണയും ഇതിനു തുനിഞ്ഞതായി പറയുന്നുണ്ട്,അന്നൊന്നും അത് നടന്നില്ല. ഇപ്പോൾ ഇരുവരുടയും കുട്ടികളുടെ ഭാവി വിചാരിച്ചാണ് ഒന്നാകാൻ പോകുന്നതെന്നും പറയുന്നു.

ഫിലിം മേക്കറായ കസ്തൂരി രാജയുടെ മകൻ ആണ് ധനുഷ്, കസ്തൂരി രാജെയും, രജനി കാന്തും നല്ല സുഹൃത്തുക്കൾ ആയിരുന്നു അങ്ങനെ യുള്ള പരിചയത്തിൽ ആയിരുന്നു ധനുഷിന്റേയും, ഐശ്വര്യയുടയും വിവാഹം. ശരിക്കും പറഞ്ഞാൽ ധനുഷിന്റെ ജീവിതത്തിലെ വലിയ പോസിറ്റീവ് നൽകിയ വെക്തി തന്നെയാണ് ഐശ്വര്യ. ഇപ്പോൾ ഈ വാർത്തക്ക് ശേഷം ധനുഷ് തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.

അവളുടെ അച്ഛൻ സിംപിൾ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ ഐശ്വര്യയെ പരിചയപ്പെടണം. അച്ഛനേക്കാൾ 100 ഇരട്ടി സിംപിൾ ആണ് അവൾ.അവൾക്ക് ഒരാളോട് പരിചയപ്പെടാനും, പെട്ടന്ന് സൗഹൃദത്തിലാകാനും വളരെ വേഗം കഴിയും. എന്റെ മക്കൾക്ക് അവൾ നല്ല അമ്മയാണ് അവരെ നല്ല രീതിയിലാണ് അവൾ വളർത്തതുന്നത്  ധനുഷ് പറയുന്നു. ധനുഷ് തന്റെ ജീവിതത്തിനേക്കാൾ കൂടുതൽ സിനിമക്ക് ആയിരുന്നു പ്രധാന്യം നൽകിയത് അത് തന്നെയാണ് ഐശ്വര്യയെ ചൊടിപ്പിച്ചതും ഈ രീതിയിൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ചതും.