മലായളി പ്രേഷകരുടെ പ്രിയങ്കരായ നടിയും, നടനുമായിരുന്നു പാർവതിയും, ജയറാമും. താരങ്ങൾ നിരവധി സിനിമകളിൽ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. ജയറാം ഒരു മിമിക്രി ആർട്ടിസ്റ്റ് കൂടിയായിരുന്നു ആ വഴിയിലൂടെ ആയിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. ജയറാമിന്റെ ആദ്യ സിനിമ അപരൻ. പിന്നീട് താരം നിരവധി സിനിമകളിൽ അഭിനയിച്ചു. പാർവതി വിവാഹിതരെ ഇതിലെ എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്ക് എത്തിയത്. അഭിനയം മാത്രമല്ല നല്ലൊരു നർത്തകിയും, ഡിസൈനറും കൂടിയാണ്. പ്രഗല്ഭരായ സംവിധാകരുടെ സിനിമകളിൽ അഭിനയിക്കുന്ന സമയത്താണ് ഇരുവരും പ്രണയിച്ചു വിവാഹം കഴിക്കുന്നത്.


വിവാഹത്തോടു പാർവതി അഭിനയത്തിൽ നിന്നും മാറി. ഇപ്പോഴിതാ വിവാഹശേഷം പ്രേക്ഷകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും താന്‍ നിരന്തരം കേട്ട ചോദ്യം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന നടന്‍ ജയറാമിന്റെ പഴയൊരു വീഡിയോയാണ് വൈറലാകുന്നത്.ജയറാമിന്റെ വാക്കുകൾ .. അഞ്ചു വര്ഷത്തിനു ശേഷമാണ് പാർവതിയെ വിവാഹം കഴിക്കുന്നത്. അന്ന് പാർവതി ആയിരുന്നു സിനിമയിൽ തിളങ്ങി നിന്നത് ജയറാം പറഞ്ഞു.


അന്ന് ഒരുപാടുപേർ എന്നോട് ചോദിച്ചിട്ടുണ്ട് എന്തിനാണ് ആ പെണ്ണിന്റെ ഭാവി കളയുന്നത് എന്ന്. എന്നാൽ ഇന്ന് ജയറാം മലയാളത്തിലും, തെന്നിന്ത്യയിലും തിരക്കുള്ള നടനായി മാറുകയാണ്. ഇപ്പോൾ താരത്തിന്റെ പുതിയ സിനിമ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മീരാജാസ്മിൻ അഭിനയിച്ച മകൾ എന്ന ചിത്രം ഏപ്രിൽ ഇരുപത്തിഒന്പതിനു തീയിട്ടറുകളിൽ എത്തുകയാണ്.