മലയാള സിനിമയുടെ  നടനും സംവിധായകനുമാണ്  ജോണി ആന്റണി. സഹ സംവിധാനത്തിൽ നിന്നും സംവിധാന രംഗത്തു എത്തിയത് സി ഐ ഡി മൂസ എന്ന ചിത്രത്തിലൂടെ ആയിരുന്നു. പിന്നിട് നിരവധി സിനിമകൾ ചെയ്യ്തുകൊണ്ടു പ്രേക്ഷക ശ്രെദ്ധ  പിടിച്ചു പറ്റാൻ ജോണി ആന്റണിക്ക്  കഴിഞ്ഞു. ഇപ്പോൾ താരം തനറെ വിവാഹത്തെ കുറിച്ചും പെണ്ണ് കാണാൻ നടന്ന സംഭവത്തെ കുറിച്ചും താരം പറയുകയാണ് ഇപ്പോൾ. ജഗദീഷ് അവതാരകനായ പണം തരും ഉടൻ എന്ന പരിപാടിയിലാണ് ജോണി ഇത് പറയുന്നത്. സിനിമാക്കാരനെ പെണ്ണ് കിട്ടാൻ വളരെ ബുദ്ധിമുട്ട് ഉണ്ട്  താരം പറയുന്നു.


സിനിമകാരനെ പെണ്ണ് കിട്ടാൻ വളരെ ബുദ്ധിമുട്ടുണ്ട് അതിനു കാരണം പറയുന്നതിങ്ങനെ, താൻ ഒരുപാട് പെണ്ണ്കാണാൽ ചടങ്ങിന് പങ്കെടുത്തിട്ടുണ്ട്. പത്തൊമ്പതാമത്തെ പെണ്ണാണ് എന്റെ ഭാര്യ ഷൈനി. എന്റെ സാധാരണ ഒരു കുടുംബം ആയിരുന്നു എന്റെ ചെറുപ്പുകാലത്തു തന്നെ പപ്പ മരിച്ചു. പിന്നീട് ഞാനും അമ്മച്ചിയും,സഹോദരങ്ങളും  മാത്രം ആയിരുന്നു വീട്ടിൽ ഉള്ളത്. ആ സമയത്തു സകലമാന ഉഴപ്പുകളും എനിക്കുണ്ട്. ഒരുപാട് ബ്രോക്കറുമാരെ പെണ്ണ് കാണിക്കാൻ കൊണ്ട് പോകും എന്നാൽ ഒന്നും നടക്കില്ലായിരുന്നു ജോണി പറഞ്ഞു.


ഒരു ക്രിസ്തുമസ് ദിനത്തിൽ ആണ് താൻ ഷൈനിയെ പെണ്ണ് കാണാൻ പോയത്.തങ്ങൾക്കു രണ്ടുപേർക്കും പരസ്പരം ഇഷ്ട്ടപെടുകയും ചെയ്തു അങ്ങനെ ആ പെണ്ണ് കാണൽ  വിവാഹത്തിൽ കലാശിക്കുകയും ചെയ്യ്തു, വിവാഹത്തിന് അടുത്ത ബന്ധുക്കളും, സിനിമയിൽ നിന്നും ദിവ്യ ഉണ്ണി, സുരേഷ്‌ഗോപി അങ്ങനെ കുറച്ചു താരങ്ങളും പങ്കെടുത്തിരുന്നു അങ്ങനെയാണ് താൻ സിനിമയിൽ എന്തോ ആണെന്നു നാട്ടുകാർക്ക് മനസിലായത് അങ്ങനെ ആണ് തന്നോടുള്ള നാട്ടുകാരുടെ സമീപനത്തിൽ മാറ്റം വന്നു തുടങ്ങിയതും , രണ്ടു മക്കളും ഉണ്ട് താരത്തിന്