മലയാളികളുടെ പ്രിയപ്പെട്ട താരം കുടുംബം ആണ് മല്ലികാസുകുമാരന്റെ. സുകുമാരനുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുമാറി നിന്ന നടി പിന്നീട് സുകുമാരന്റെ മരണ ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് എത്തിയത്. അമ്മ അഭിനയിച്ചത് തുടങ്ങിയത് ഞങ്ങളുടെ നിർബന്ധ പ്രകാരം ആയിരുന്നു പൃഥ്വിരാജ്  പറയുന്നു. അച്ഛന്റെ മരണശേഷം അമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു,ഞാനും ഏട്ടനും സ്കൂളിൽ നിന്നും വരുന്നിടം വരെ അമ്മ വീട്ടിൽ ഒറ്റക്കാണ്, അമ്മയുടെ ഈ ഏകാന്ത വാസം അവസാനിപ്പിക്കാൻ വേണ്ടിയാണു ഞങ്ങൾ അമ്മയെ വീണ്ടും അഭിനയിപ്പിക്കാൻ പ്രേരിപ്പിച്ചത്.


അങ്ങനെ ആയപ്പോഴാണ് പെയ്തൊഴിയാതെ എന്ന സീരിയലിന്റെ ഓഫർ വരുന്നത്. അപ്പോൾ ഞങ്ങൾ നിർബന്ധിച്ചു വിടുകയായിരുന്നു. അതിന് കാരണം രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ആറ് മണിവരെ ഒന്നും ചെയ്യാതെ അമ്മ വീട്ടിൽ ഇരിക്കാൻ പാടില്ലെന്ന് തോന്നി,അങ്ങനെ വെറുതെ ഇരിക്കുമ്പോൾ നമ്മുക്ക് ഒരുപാട് ചിന്തകൾ വരുന്നത്. ടെൻഷൻ ഒക്കെ തോന്നുന്നത്. അപ്പോൾ എന്തെങ്കിലും കാര്യത്തിൽ എൻഗേജ്ഡ് ആവട്ടെ എന്ന് കരുതി ഞാനും ചേട്ടനും ചേർന്ന് അമ്മയെ ആദ്യം കേരളാ സ്റ്റേറ്റ് ചിൽഡ്രൻ ഫിലിം കോർപറേഷന്റെ സെക്രട്ടറിയാക്കി.

അങ്ങനെ അമ്മ ഒന്നൊന്നര വർഷം പ്രവർത്തിച്ചു. അതിന് ശേഷമാണ് സീരിയലിലേക്ക് അവസരം വന്നു. അങ്ങനെ ഞങ്ങൾ നിർബന്ധിച്ച് അയക്കുകയായിരുന്നു.ഇപ്പോൾ ‘അമ്മ വളരെ ത്രില്ലിൽ ആണ് അതാണ് ഞങ്ങളുടെ സന്തോഷവും പൃഥ്വിരാജ് പറഞ്ഞു. സത്യത്തിൽ ഞങ്ങളുടെ ഫാമിലിയിൽ അമ്മയാണ് ശരിക്കുമുള്ള ആർട്ടിസ്റ്റ്.