മലയാളികളുടെ മണികിലുക്കം ആയിരുന്നു കലാഭവൻ മണി, അദ്ദേഹത്തിന്റെ ചിരിപ്പിക്കുന്നതും, ചിന്തിപ്പിക്കുന്നതുമായ  ഏതു വേഷങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരം തന്നെയാണ്. ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.  താൻ ആദ്യമായി മണിയെ കാണുന്ന സമയത്തു അത്‌ലറ്റിക്‌  കാൾ ലൂയിസിനെയാണ് ഓർമ വരുന്നത്. ശരിക്കും പറഞ്ഞാൽ അദ്ദേഹവുമായി മണിക്ക് നല്ല സാമ്യം ഉണ്ടയിരുന്നു മമ്മൂട്ടി  പറയുന്നു.

സത്യത്തിൽ ഞാൻ വീട്ടിൽപോലും കലാഭവന്മണിയെ കുറിച്ച് പറയുമ്പോൾ കാൾ ലൂയിസിനെ പോലൊരു വെക്തി എന്നായിരുന്നു . മണിയുടെ നാടൻ പാട്ട് ഇഷ്ട്ടപെടാത്ത ഒരു വെക്തി പോലും എങ്ങും ഉണ്ടാവില്ല അങ്ങ് വിദേശത്തുപോലും മണിയുടെ  നാടൻ പാട്ടു കേൾക്കുമ്പോൾ  അവർ ആ പാട്ടിനൊത്തു ചുവടു വെക്കുന്നത് കാണുമ്പോൾ എനിക്ക് പോലും അത്ഭുതം തോന്നാറുണ്ട് മമ്മൂട്ടി പറയുന്നു. ചെറുപ്പത്തിൽ കലാഭവൻമണി മാമൂട്ടി ഫാൻസിന്റെ ഒരു നേതാവായിരുന്നു എന്നുപോലും എന്നോട് പറഞ്ഞട്ടിട്ടുണ്ട് അത് ഞാൻ കേട്ട് ചിരിച്ചു മാറുംമ്പോൾ  പിന്നീട് വിശ്വസിപ്പിക്കുന്ന രീതീയിൽ കഥകൾ പറയുമായിരുന്നു.

അവൻ എന്തെങ്കിലും തെറ്റ് ചെയ്താൽ ശ്വാസിക്കാനുള്ള  അവകാശം എനിക്കുണ്ടായിരുന്നു അത്രത്തോളം  മണി  എനിക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു. താൻ വഴക്കു പറയുമ്പോൾ  തല കുനിച്ചു കണ്ണ് നിറക്കുമായിരുന്നു മണി ഇന്നും അതെന്റെ മനസിൽ മായാതെ കിടക്കുന്നു  മമ്മൂട്ടി പറയുന്നു, ചാലക്കുടിയിൽ എവിടെങ്കിലും ഒരു ഷൂട്ടിങ് ഉണ്ടെന്നറിഞ്ഞാൽ അവൻ അവിടെ കോഴി, ആട്  എല്ലാം ആയിട്ടൊരു വരവുണ്ട് ഒപ്പം ഒരു പാചകക്കാരനെയും, അത്യാവശ്യമായി നല്ല രീത്യിൽ അവനും പാചകത്തിന് കൂടും ,തനിക്കു ഇഷ്ട്ടമുള്ളതെല്ലാം ഉണ്ടാക്കി തരും മമ്മൂട്ടി നിറ  കണ്ണുകളോട് പറഞ്ഞു.