ഒരുപിടി സിനിമകളിലെ അഭിനയത്തോട് രാജേഷ് മാധവൻ എന്ന നടനെ പ്രേഷകർക്കെല്ലാം നല്ല പരിചയം ആണ്, ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ വിനുവും, മഹേഷിന്റെ പ്രതികാരത്തിലെ  രാജ്യസ്നേഹിയായ യുവാവും അങ്ങനെ പലവേഷങ്ങൾ കൊണ്ട് രാജേഷ് അഭ്രപാളികളിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഇപ്പോൾ തന്റെ സിനിമയിലേക്കുള്ള കടന്നു വരവിനെ കുറിച്ച് പറയുകയാണ് രാജേഷ് മാധവ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു സിനിമ.

തന്റെ അച്ഛൻ ഒരു കൂലിപ്പണിക്കാരൻ ആയിരുന്നു, തന്നെ എംബിഎ പഠിപ്പിക്കാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. മകന്‍ രക്ഷപ്പെട്ടോട്ടെ എന്നോര്‍ത്ത് പാവം ആഗ്രഹിച്ചതാണെന്നാണ് രാജേഷ് പറയുന്നത്.പക്ഷെ ഇംഗ്ളീഷ് അറിയാൻ പാടില്ലാത്തതുകൊണ്ടു പിന്നീട് താൻ ജേര്ണലിസത്തിലേക്ക് തിരിയുകയായിരുന്നു. എന്നാൽ ആ സമയവും തന്റെ മനസിൽ ഒരു ചിന്ത മാത്രം സിനിമ. തനിക്കു മറ്റൊരു പേരും കൂടിയുണ്ട് ശിപായി. ആ പേര് വരാൻ കാരണം താൻ സ്കൂളിൽ പഠിക്കുന്ന സമയത്തു ബെസ്റ്റ് ആക്ടർ അവാർഡ് ലഭിച്ചത് പോസ്റ്റുമാൻ ശിപായി ആയി അഭിനയിച്ചതിനാണ് അന്ന് മുതൽ ഈ പേരും തനിക്കു വന്നു ചേർന്നു.
ജേർണലിസം പഠിക്കുന്ന സമയത്തായിരുന്നു തിരക്കഥാകൃത്തു രവി ശങ്കറിനെ പരിചയപെടുന്നത്അത് തന്റെ സിനിമയിലേക്കുള്ള ഒരു വഴിത്തിരിവായി മാറിയിരുന്നു രാജേഷ് പറയുന്നു. പിന്നീട് ഒരു ചാനലിലെ പ്രൊഡ്യൂസറായി കയറി. തനിക്കു തിരുവനന്തപുരത്തു ചാനലിൽ എന്തോ നല്ല ജോലി ആണെന്നാണ് നാട്ടുകാരുടെ ധാരണ, എന്നാൽ ടിവിയിലേക്കെന്ന് പറഞ്ഞിട്ട് ഓനെ അതിലൊന്നും കാണാനില്ലപ്പാ ജോലിയൊന്നും അങ്ങോട്ട് ശരിയായില്ല അല്ലേ എന്ന നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ അറിയാതെ അച്ഛന്‍ കുഴങ്ങിയിട്ടുണ്ടെന്നാണ് രാജേഷ് പറയുന്നത്.എന്നാൽ എന്റെ അച്ഛനെക്കാൾ ഒരു വലിയ  വെളിച്ചം ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല താരം പറയുന്നു.