‘എൽസമ്മ എന്ന ആൺകുട്ടി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് ആൻ അഗസ്റ്റിൻ. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം പിന്നീട് ഒരു ഇടവേള എടുക്കുകയും വീണ്ടും ഇപ്പോൾ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിലൂടെ അഭിനയ  രംഗത്തു സജീവമാകുകയും ചെയ്യ്തു. ചിത്രം ഇപ്പോൾ റിലീസിനുള്ള തയ്യറെടുപ്പിലാണ്, സിനിമയുടെ പ്രൊമോഷൻ വേദികൾക്കായി താരം വലിയ തിരക്കിലാണ്. ഇപ്പോൾ  ചിത്രത്തിന്റെ പ്രമോഷനു വേണ്ടിയുള്ള അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.

താൻ ഇനിയും ഗ്ലാമറസ് വേഷങ്ങൾ ധരിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് താരം പറഞ്ഞ മറുപടി ഞാൻ  ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ കഴിയില്ല, ഇതുവരെയും താൻ അങ്ങനൊരു വേഷം ചെയ്യ്തിട്ടില്ല. എനിക്ക് കംഫോര്ട്ട് ആകുന്ന വേഷങ്ങൾ മാത്രമേ ഞാൻ ചെയ്യു അതാണ് ബെറ്റർ എന്ന് തോന്നുന്നത്. സോഷ്യൽ മീഡിയിൽ ചിലർ  കമെന്റുകൾ അയയ്ക്കുന്നത് മലയാളം അറിയില്ലേ എന്നാണ്.അതെന്താണ് അങ്ങനെ ചോദിക്കുന്നത് എന്ന് എനിക്കറിയില്ല എന്നാൽ എനിക്ക് അവരോടു പറയാനുള്ളത്  നന്നായി മലയാളം പറയാൻ അറിയാമെന്ന്ണ്.

പിന്നെ എന്റെ ഭാഷക്ക് ഒരു പ്രശ്‌നം ഞാൻ  തനി കോഴിക്കോട്ടുകാരിയാണ്,അതുകൊണ്ടു കോഴിക്കോടൻ സ്ലാങ് കയറിവരും. ഇപ്പോൾ എറണാകുളത്തു എത്തുമ്പോൾ അവിടുത്തെ ഭാഷ പറയാൻ വലിയ ബുദ്ധിമുട്ടാണ് താരം പറയുന്നു.തന്റെ അച്ഛൻ  അഗസ്റ്റിന്റെ പാത പിന്തുടർന്നാണ് താരം സിനിമയിൽ എത്തിയത്. തനറെ ആദ്യ ചിത്രമായ എൽസമ്മ എന്ന ആണ്കുട്ടിയിൽ  ശ്കതമായ ഒരു കഥാപാത്രമായിരുന്നു ചെയ്യ്തത്, അതുകൊണ്ടു മറ്റു ചിത്രങ്ങളില്മ തനിക്കു നല്ലരീതിയിലും അഭിനയിക്കാൻ കഴിഞ്ഞു ആൻ അഗസ്റ്റിൻ പറയുന്നു.