മലയാളിപ്രേക്ഷകരുടെ ഇഷ്ട്ട നടിയാണ് മീന. വിവാഹശേഷമുള്ള താരത്തിന്റെ തിരിച്ചു വരവ് സിനിമ മേഖലയിൽ വളരെ ശ്രെദ്ധ  നേടിയിരുന്നു, കൂടുതലും മലയാളത്തിൽ. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ദൃശ്യംഒന്നും,രണ്ടും. ബ്രോഡാഡി  തുടങ്ങിയ സിനിമകളിലെല്ലാം തന്നെ ഗംഭീര വേഷം ചെയ്യ്തിരുന്നു, എന്നാൽ നടിയുടെ കരിയർ ഉയർത്തിയ ചിത്രം ആയിരുന്നു ദൃശ്യം. ഇപ്പോൾ തന്റെ സിനിമ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.തന്റെ വിവാഹ ശേഷം സിനിമകൾ ലഭ്കില്ല എന്ന് കരുതി എന്നാൽ ഒരുപാട് സിനിമകൾ ലഭിച്ചു .

എന്നാൽ മകൾ ഉണ്ടായതിനു ശേഷവും സിനിമ ലഭിക്കില്ല എന്ന് വിചാരിച്ചു എന്നാൽ ഭാഗ്യവശാൽ  സിനിമകൾ നിരവധി ചെയ്യ്തു. മകൾക്ക് രണ്ടു വയസുള്ളപ്പോൾ ആണ് ദൃശ്യം സിനിമയിലേക്ക് വിളിക്കുന്നത് എന്നാൽ ഞാൻ വേണ്ടാന്നു ആദ്യം പറഞ്ഞിരുന്നു. പക്ഷെ അവർ എല്ലാ സൗകര്യങ്ങളും തന്നു. മറ്റൊരാളെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് പറഞ്ഞു. ലാൽ സാറിനെയും ആശിർവാദ് സിനിമാസിനെയും നന്നായി അറിയാം. സിനിമ മലയാളത്തിൽ വലിയ വിജയം ആവുമെന്ന് അറിയാമായിരുന്നു.
പക്ഷെ  സിനിമ ഇത്രയും വിജയിക്കുമോ എന്ന് പ്രതീഷിച്ചില്ല. ദൃശ്യം മൂന്നാം ഭാ​ഗത്തെ പറ്റി കേട്ടിട്ടുണ്ട്. പ്രൊഡക്ഷൻ സൈഡിൽ നിന്നും ഇതുവരെ അറിയിപ്പൊന്നും വന്നിട്ടില്ല. ഇപ്പോൾ അവർ റാം എന്ന സിനിമയുടെ തിരക്കിലാണ്. അതിന് ശേഷം ഉണ്ടാവുമോ എന്ന് അറിയില്ല. മൂന്നാം ഭാ​ഗത്തിൽ എക്സൈറ്റ്മെന്റുണ്ട്കൂടാതെ  ഭയവും ഉണ്ട് മീന പറയുന്നു.