തെന്നിന്ത്യൻ സിനിമാലോക൦ ഒന്നടങ്കം കാത്തിരുന്ന വിവാഹം ആയിരുന്നു നാഗചൈതന്യയും, സമാന്തയുമായുള്ള തമ്മിലുള്ള, എന്നാൽ അധികനാൾ ഈ ബന്ധം മുന്നോട്ടു പോകാനാവാതെ ഇരുവരും ബന്ധം പിരിയുകയും ചെയ്യ്തു. ഇരുവരും ഇങ്ങനെ ബന്ധം പിരിയാനുള്ള കാരണം പോലും ഇപ്പോളും പുറത്തു പറഞ്ഞട്ടുമില്ല.  വിവാഹമോചനത്തിനു ശേഷം ഇരുവരെയും പറ്റിയുള്ള ചില ഗോസിപ്പുകൾ പുറത്തു വന്നിരുന്നു ഒപ്പം ഇരുവരു൦ അവരവരുടെ കരിയറിലേക്കു മാറുകയും ചെയ്യ്തു.

സാമന്തവിവാഹ മോചനത്തിന് ശേഷം ആയിരുന്നു അല്ലു അർജുൻ നായകനായ പുഷ്പയിൽ ഒരു ഐറ്റം ഡാൻസ് അവതരിപ്പിച്ചു അഭിനയ ജീവിതത്തിലേക്കു ചുവടുറപ്പിച്ചത്, ആ ഒരു ഡാൻസോടു കൂടി തന്നെ സാമന്തയുടെ കരിയർ തന്നെ മാറ്റിമറിച്ചിരുന്നു. ഇപ്പോൾ താരം ബോളിവുഡിലും തന്റെ അരങ്ങേറ്റം കുറിക്കുകയാണ് എന്നുള്ള വാർത്തകളും പുറത്തു വന്നിരുന്നു. താരം തമിഴിൽ ചെയ്യ്ത കാതു വാക്കുല  രണ്ടു കാതൽ എന്ന ചിത്രവും വളരെ ഹിറ്റ് ആകുകയും ചെയ്യ്തു.ഇപ്പോൾ താരം ഇന്ത്യൻ നടിമാരിൽ ഒന്നാം സ്ഥാനത്തു എത്തിയിരിക്കുകയാണ്. വിവാഹമോചനത്തിനു ശേഷം സാമന്തയുടെ ഗ്രാഫ് തന്നെ ഉയർന്നു എന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്.

എന്നാൽ നാഗചൈതന്യയുടെ കാര്യത്തിൽ വളരെ ആശങ്കയാണ്‌ ആരാധകർ പ്രകടിപ്പിക്കുന്നതു. താരത്തിന്റെ ഇതുവരെയും പുറത്തിറങ്ങിയ ചിത്രങ്ങൾ ഒന്നും തന്നെ വിജയിച്ചിട്ടില്ല. താരത്തിന്റെ ലാസ്റ്റ് പുറത്തിറങ്ങിയ ‘താങ്ക്‌യൂ’ പോലും വിജയിച്ചില്ല എന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തിന്റെ കളക്ഷൻ തന്നെ 3 കോടി രൂപയാണ് ലഭിച്ചത്, അതുപോലെ 15 കോടി രൂപയുടെ നഷ്ട്ടം ഈ സിനിമ കാരണം ഉണ്ടായെന്നും റിപ്പോർട്ട് പറയുന്നുണ്ട്. സാമന്ത നടന്റെജീവിതത്തിൽ നിന്നും മാറിയപ്പോൾ ആ ഐശ്വര്യവും ഇല്ലാതായി എന്നാണ് ആരാധകർ പറയുന്നത്.