നിരവധി സീരിയലുകളിൽ നെഗറ്റീവ് റോളുകൾ ചെയ്യ്തുകൊണ്ടു അഭിനയ രംഗത്തു എത്തിയ താരമാണ് വിഷ്ണു പ്രസാദ്. ഒന്ന് രണ്ടു സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ അഭിനയ വിശേഷങ്ങൾ തുറന്നുപറയുകയാണ് വിഷ്ണു പ്രസാദ്. തനിക്കു പ്രീഡിഗ്രി കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയ ആഗ്രഹം ആണ് അഭിനയിക്കണം എന്ന്, ഒരു സംസ്‌കൃത നാടകത്തിൽ അഭിനയിച്ചതിന് ശേഷമാണ് താൻ സ്ത്രീ പദം  എന്ന സീരിയലിൽ അഭിനയിക്കാൻ എത്തിയത്,അതിൽ ഒരു വില്ലൻ പരിവേഷം ആയിരുന്നു തനിക്കു കിട്ടിയത്,ഇന്നും അങ്ങനെ തന്നെ തുടർന്നുപോകുന്നു വിഷ്ണു പറയുന്നു.

ഇങ്ങനെയുള്ള വേഷങ്ങൾ ചെയ്യ്തതുകൊണ്ടു തനിക്കു പുറത്തിറങ്ങുമ്പോൾ ആളുകളുടെ പ്രതികരണം വളരെ മോശം ആയിരുന്നു,എന്താടെ ഇതൊക്കെ എന്നൊക്കെയുള്ള ചോദ്യം ആയിരുന്നു അവരിൽ നിന്നുമുണ്ടാകുന്നത്. അത് സീരിയലിന്റെ ഒരു വലിയ ശാപം ആണ്. പിന്നീട് റൺവേ,മാമ്പഴക്കാലം എന്ന രണ്ടു ചിത്രങ്ങളിലും താൻ അഭിനയിച്ചു.അത് ജോഷി സാറിന്റെ സിനിമകൾ ആയിരുന്നു അദ്ദേഹം എന്നോട് പറയും നീ ആ സീരിയലിലെ അഭിനയം നിർത്തൂ എന്ന്, എന്നാൽ സിനിമയിൽ അവസരത്തിന് നോക്കിയിരിക്കണം എന്നാൽ സീരിയൽ അങ്ങനെയല്ല വിഷ്ണു പറയുന്നു.

സിനിമ രംഗത്തു പ്രവർത്തിക്കുന്നവർക്കു സീരിയൽ നടൻ, സിനിമ നടൻ എന്നി വേർതിരിവുകൾ ഉണ്ട്, അഭിനയ മോഹം കൊണ്ടാണ് പിന്നീട് വീണ്ടു തിരിച്ചു വരുന്നത്. സിനിമയിലെ സംവിധായകൻ പറയുന്നത് സീരിയലിൽ നിങ്ങൾ യെപോലും അഭിനയിച്ചുകൊണ്ടിരിക്കും, എന്നാൽ സിനിമയിൽ അങ്ങനെ സാധിക്കുകയില്ലല്ലോ ശരിക്കും പറഞ്ഞാൽ നല്ല വേര്തിരിവുണ്ട് വിഷ്ണു പ്രസാദ് പറയുന്നു.