മലയാളത്തിന്റെ ഹാസ്യതാരം ജഗതി ശ്രീകുമാറിന്റെ മകൾ പാർവതി സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. താരം പങ്കുവെച്ച വീഡിയോ നാളെ ആണ് ചരിത പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല, അതുമായി ബന്ധപ്പെട്ട ഒരു വിഷയം ആയിരുന്നു ഈ വീഡിയോ. ഒരു വിഭാഗം പുരുഷന്മാർ കാണാൻ വേണ്ടിയാണ് ഇങ്ങനൊരു വീഡിയോ താൻ ചെയ്യുന്നത്.

ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. വീട്ടിലെ പെണ്ണുങ്ങൾ പൊങ്കാല ഇടാൻ പോകുമ്പോൾ വീട്ടിലെ ആണുങ്ങൾ ഭക്തിയോടെ ഇരിക്കണമെന്നാണ് പാർവതി വീഡിയോയിൽ പറയുന്നത്, പാവം പിടിച്ച  പെണ്ണുങ്ങൾ അമ്പലത്തിൽ പൊങ്കാല ഇടട്ടെ, അവർ ഇറങ്ങിയ ഉടനെ ആണുങ്ങൾ കുപ്പി പൊട്ടിക്കാൻ നിൽക്കാതെ ഭക്തി ആയി നിൽക്കുക.

നാളെയാണ് ആറ്റുകാൽ പൊങ്കാല, ഈ തവണ നല്ല ആഘോഷത്തോടെ ആണ് എല്ലാവരും പൊങ്കാല സമർപ്പിക്കുന്നത്. കോവിഡിന് ശേഷമുള്ള ആദ്യ ആഘോഷകരമായ പൊങ്കാല സമർപ്പണം ആണ് നാളെ നടക്കാൻ പോകുന്നത്. ആ സമയം എനിക്ക് ഒരു ചെറിയ കാര്യം ഓർമ്മപെടുത്തണമെന്ന് തോന്നി അതിനാണ് ഈ വീഡിയോ പങ്കിടുന്നത്, എല്ലാവരുടേയും അല്ല കേട്ടോ ചില ആളുകളുടെ മാത്രമാണ് ഞാൻ ഈ പറയുന്നത്. വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾ രാവിലെ അമ്പലത്തിൽ പൊങ്കാല ഇടാൻ പോയി കഴിഞ്ഞാൽ വൈകിട്ടാണ് തിരികെ എത്തുന്നത്. വീട്ടിൽ ആരുമില്ല. അപ്പോൾ അവർ ഇറങ്ങാൻ വേണ്ടി നോക്കിയിരിക്കും കുപ്പി പൊട്ടിക്കാൻ വേണ്ടി. അത് നല്ലൊരു സമ്പ്രദായമായിട്ട് എനിക്ക് തോന്നുന്നില്ല,അതുകൊണ്ടു ഭക്തി രീതിയിൽ നിൽക്കണം,ഇതെന്റെ എളിയ അപേക്ഷ ആണ് പാർവതി പറയുന്നു.