Connect with us

പൊതുവായ വാർത്തകൾ

ചേരിയിൽ നിന്നും ലോകോത്തര ബ്രാൻഡിന്റെ മോഡൽ…!

Published

on

ലോകോത്തര ബ്രാൻഡിന്റെ മോഡലായത് ചേരിയിലെ പെൺകുട്ടി.ബോളിവുഡ് നായികമാരെ വേണ്ടെന്ന് വെച്ച് ആഡംബര ബ്രാൻഡിന്റെ മോഡലായത് ചേരിയില്‍ നിന്നുള്ള പെൺകുട്ടി. മുംബൈയിലെ ധാരാവി ചേരിയിലാണ് മലീഷ ഖർവ എന്ന പതിനാല് വയസ്സുകാരി താമസിക്കുന്നത്. മുംബൈയിൽ ഒരു മ്യൂസിക് വീഡിയോ ചിത്രീകരിക്കുകയായിരുന്ന ഹോളിവുഡ് നടൻ റോബർട്ട് ഹോഫ്മാനാണ് 2020ൽ മലീഷ ഖർവയെ കണ്ടെത്തിയത്.

ഹോളിവുഡ് നടൻ റോബർട്ട് ഹാഫ് മെൻ ആണ് അവളെ ആദ്യം തിരിച്ചറിഞ്ഞത്. പെൺകുട്ടിയെ സഹായിക്കാൻ ‘ഗോ ഫണ്ട് മി’ എന്ന പേജും അദ്ദേഹം സ്ഥാപിച്ചു. ഈ സംഭവത്തിന് പിന്നാലെയാണ് മലീഷ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചത്.

“സ്വപ്‌നങ്ങൾ പലപ്പോഴും കൈയ്യെത്താത്തതായി തോന്നുന്ന ഒരു ലോകത്ത്, @മMaleeshakharwaയുടെ കഥ അവ നൽകുന്ന ശക്തിയുടെ ഓർമ്മപ്പെടുത്തലാണ്. നാല് മാഗസിൻ ഫീച്ചറുകളിൽ വ്യാപിച്ചുകിടക്കുന്ന അവളുടെ കഥ ചൈതന്യത്തിന്‍റെയും പ്രതിരോധത്തിന്‍റെയും ഒന്നാണ്, ”ഫോറസ്റ്റ് എസൻഷ്യൽസ് ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിൽ പറയുന്നു.

പൊതുവായ വാർത്തകൾ

ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെ…!

Published

on

ഗുരുതരമായ കരള്‍ രോഗമാണ് ഹരീഷിന്റെ ജീവനെടുത്തത്. മുന്‍ രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഹരീഷിനുണ്ടായിരുന്നില്ല.അതേസമയം രോഗം തിരിച്ചറിഞ്ഞ സമയം, കരള്‍ മാറ്റി വയ്ക്കുക മാത്രമായിരുന്നു രക്ഷ. അതിന് വേണ്ടി ഇരട്ടസഹോദരി സ്വന്തം കരള്‍ പകുത്തു നല്‍കാന്‍ തയാറായിരുന്നു.

ചെറിയ വയറുവേദനയെത്തുടര്‍ന്നാണ് ഹരീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തിരമായി കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ ഹരീഷിനെ രക്ഷിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

പത്തുലക്ഷത്തോളം തുക സമാഹരിക്കുകയും ബാക്കി തുക സമാഹരിക്കുന്നതിനിടയിലാണ് ചികിത്സയിലിരിക്കെ ഹരീഷ് യാത്രയായത്. ഒടുവില്‍ സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെയാണ് പരിശ്രമങ്ങള്‍ എല്ലാം വിഫലമാക്കിയാണ് ഹരീഷ് യാത്രയായത്.

Continue Reading

Latest News

Trending