തമിഴിൽ നിന്നും മലയാളത്തിലെ നായകൻ ആയി എത്തുന്നു.നടൻ വിജയ് സേതുപതി  നായകൻ ആയി എത്തുന്ന ചിത്രമാണ് 19(1)(എ). ചിത്രത്തിന്റെ ടീസർ റിലീസ് ചെയിതിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർമിച്ചിരിക്കുന്നത് ഇന്ദു വി എസ് ആണ് ചെയിതിരിക്കുന്നത്.ചിത്രത്തിന്റെ ടീസറിൽ 58 സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ളതാണ്. ടീസർ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം എന്ന യൂട്യൂബ് ചാനലിലൂടെ ആണ് പുറത്തു ഇറങ്ങിയിരിക്കുന്നത്. എന്നാൽ ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത് നിത്യ മേനോൻ ആണ്. മാറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നത് ഇന്ദ്രൻസും,ഇന്ദ്രജിത്തും ആണ്.

ചിത്രത്തിന്റെ ഗൗരവമേറിയ കഥയാണ് ചിത്രത്തിന്റെ ടീസറിൽ കാണുന്നത്. വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ നായകൻ ആയി എത്തുന്ന ചിത്രമാണ് “മാർക്കോണി മത്തായി”. ചിത്രത്തിൽ മലയാളികളുടെ പ്രിയങ്കരൻ ആയ നടൻ ജയറാമിനൊപ്പമാണ് വിജയ് സേതുപതി അഭിനയിച്ചിരിക്കുന്നത്. മലയാളത്തിൽ ആദ്യമായി ജയറാമിനൊപ്പം അഭിനയിക്കാൻ ഉള്ള അവസരവും വിജയിക്ക് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ചിത്രത്തിന്റെ പ്രൊഡകഷൻ നിർമിച്ചിരിക്കുന്നത് ആന്റോ ജോസഫ് ആണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോവിന്ദ് വസന്ത ആണ്. ഛായാഗ്രഹണം ചെയിതിരിക്കുന്നത് മനേഷ് മാധവനാണ്. വിജയ് ശങ്കറാണ് ചിത്രത്തിന്റെ എഡിറ്റിംഗ് ചെയിതിരിക്കുന്നത്.