യേശുദാസ് അനുഗ്രഹീത ഗായകനെ മാറ്റി നിർത്തി മറ്റൊരു ഗായകനെ കുറിച്ചു ആർക്കും നിർവചിക്കാൻ കഴിയില്ല അത്ര അനുഗ്രഹീത കലരാകാരൻ ആണ് അദ്ദേഹം, എം ജി രാധാകൃഷ്ണൻ കൂട്ടുകെട്ടിൽ യേശുദാസ് നിരവധി ഗാനങ്ങൾ ഉടലെടുത്തുമലയാള സിനിമയിൽ. ഇപ്പോൾ ഇരുവരും തമ്മിലുണ്ടായ ഒരു വാക്ക് തർക്കത്തെ കുറിച്ച് തുറന്നു പറയുകയാണ് കൈതപ്രം ദാമോദൻ നമ്പൂതിരി. യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി എന്ന സ്റ്റുഡിയോയിൽ വെച്ചാണ് സംഭവം.

ഒരുദിവസം എംജി രാധാകൃഷ്ണൻ ചേട്ടനും, യേശുദാസും തമ്മിൽ ഒരു വാക്ക് തർക്കം ഉണ്ടായി അത് എന്തോ മുറുക്കി തുപ്പി എന്ന പേരിൽ. തരം​ഗിണിയുടെ മുന്നിൽ ഒരു ചെറിയ പൂന്തോട്ടം ഉണ്ട്. ആ ​ഗാർഡനിലേക്ക് കംപോസിനിടയിൽ രാധാകൃഷ്ണൻ ചേട്ടൻ മുറുക്കിത്തുപ്പി തുളസിയിൽ വീണു‌ എന്ന് പരാതി ആയി.അപ്പോൾ യേശുദാസ് പറഞ്ഞു ഇതൊക്കെ സർക്കാരിന്റെ സ്റ്റുഡിയോയിൽ  മതി അല്ലാതെ എന്റെ സ്റ്റുഡിയോയിൽ പറ്റില്ല. അപ്പോൾ രാധാകൃഷ്ണൻ ചേട്ടൻ പറഞ്ഞു നീ എന്നെ തുളസിയെ പറ്റിയൊന്നും പഠിപ്പീക്കേണ്ട അങ്ങനെ തർക്കം മൂത്തു

ദാസേട്ട ൻ പാടില്ല എന്ന് പറഞ്ഞു. എന്റെ ​ഗതികേടെന്ന് ഞാൻ കരുതി. മനം മടുപ്പോടെ ഞാൻ കോഴിക്കോടേക്ക് തിരിച്ചു. പിന്നെ അത് ശരിയായി. പാട്ട് കേട്ടപ്പോൾ ദാസേട്ടന് അത് ഇഷ്ടം ആയി’ ‘മ്യൂസിക് ഡയരക്ടറെ മാറ്റണം എന്നായിരുന്നു ആദ്യം പറഞ്ഞത്. ഞാൻ പറഞ്ഞു അത് പറ്റില്ല, രാധാകൃഷ്ണൻ ചേട്ടനാണ് എന്നെ വിളിച്ചത് അദ്ദേഹത്തെ മാറ്റി എന്റെ പാട്ട് ചെയ്യുന്നതിൽ താൽപര്യം ഇല്ല എന്ന്. അങ്ങനെ അവർ തമ്മിൽ ശരിയായി. പാട്ടുകൾ വന്നു കൈതപ്രം പറയുന്നു