ദിലീപ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥൻ.റാഫി- ദിലീപ് കൂട്ടുകെട്ടിലാണ് വോയ്‌സ് ഓഫ് സത്യനാഥന് ഒരുങ്ങുന്നത്. പഞ്ചാപി ഹൗസ്, തെങ്കാശിപ്പട്ടണം, പാണ്ടിപ്പട, ചൈനടൗൺ, റിങ്മാസ്റ്റർ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വോയ്‌സ് ഓഫ് സത്യനാഥൻ.

 

വോയ്‌സ് ഓഫ് സത്യനാഥനിൽ ജോജു ജോർജും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ ഒരു സ്റ്റിൽ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്.രാജസ്ഥാനിൽ നിന്നുള്ള ചിത്രമാണ് ഇത്.നിലവിൽ വോയ്‌സ് ഓഫ് സത്യനാഥന്റെ ഷൂട്ടിംഗ് രാജസ്ഥാനിൽ പുരോഗമിക്കുകയാണ്.

ചിത്രത്തിന്റെ ആദ്യഘട്ടം മുംബൈയിൽ ആയിരുന്നു.സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി,വീണ നന്ദകുമാർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.കേശു ഈ വീടിന്‌റെ നാഥനാണ് ദിലീപിന്റെതായി അവസാനം ഇറങ്ങിയ സിനിമ