വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രം ‘ഹൃദയ ‘ത്തിലെ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു .വളരെ നല്ല പ്രതികരണമായിരുന്നു ഗാനത്തിന് ലഭിച്ചത് . ‘ദര്‍ശന’ എന്ന ഗാനം യുട്യൂബ് ട്രെന്‍ഡ്‍സ് ലിസ്റ്റില്‍ ഒന്നാമതായി തുടരുകയാണ്. വീഡിയോ സോങ്ങിന് ലഭിച്ച മികച്ച പ്രതികരണത്തിന് വിനീത് ശ്രീനിവാസന്‍ നന്ദിപറയുകയും ചെയ്തു .എന്നാൽ ഇപ്പോൾ വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത് .
“അപ്പുവിനെ പറ്റി എന്തു പറഞ്ഞാലും ആളുകള്‍ പറയും തള്ളാണെന്ന്. ആളുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റില്ല. അതിന് കാരണം അപ്പുവിനെ എവിടെയും കാണാത്തതാണ്. എന്നാല്‍ എവിടെ വച്ചും കാണാന്‍ പറ്റുന്ന ആളുമാണ്. ഒരു സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളല്ല അപ്പു. ഏതെങ്കിലും ഒരു ഗ്രാമത്തില്‍ കോരിച്ചൊരിയുന്ന മഴയത്ത് ഏതെങ്കിലും ഒരു ചായക്കടയില്‍ കയറിയാല്‍ അപ്പു അവിടെ ഇരിപ്പുണ്ടാവും.
അത്രയ്ക്കും അഹങ്കാരമില്ലാത്ത ആളാണ് .അപ്പുവിന്റെ മെയ്ക്കപ്പ് മാന്‍ ഉണ്ണി ഒരു രംഗത്തില്‍ അഭിനയിച്ചിരുന്നു ഉണ്ണിക്ക് മെയ്ക്കപ്പ് ചെയ്തത് വരെ അപ്പുവാണ്. ഒരുപാട് യാത്ര ചെയ്ത്, പലരുമായി ഇടപെട്ട്, ജീവിച്ച് ശീലിച്ച ആളാണ്, അതുകൊണ്ടാണ് അവന്‍ ഇങ്ങനെ. അതുകൊണ്ടാണ് അവനോട് നമുക്ക് ഇഷ്ടവും കൗതുകവുമൊക്കെ തോന്നുന്നത്’. എന്നുമായിരുന്നു വിനീത് പറഞ്ഞത്.
കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത് . 30 വര്‍ഷത്തിന് ശേഷം മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകത കൂടി ‘ഹൃദയ’ത്തിനുണ്ട്.
