മിനിസ്‌ക്രീനിലൂടെ ,ബിഗ്‌സ്‌ക്രീനിൽ എത്തിയ  നടി ആയിരുന്നു വീണ നായർ. ഇപ്പോൾ തന്റെ മകനോടൊപ്പം ആറാം പിറന്നാൾ ആഘോഷിച്ച ചില ചിത്രങ്ങളും ,കുറിപ്പുമാണ്   സോഷ്യൽ മീഡിയിൽ വീണ പങ്കുവെച്ചിരിക്കുന്നത്. ഇന്ന് എന്റെ രാജകുമാരന്റെ  പിറന്നാൾ ദിനം ,ഈശ്വരനെ നന്ദി, എന്റെ ജീവിതത്തിലെ മഹത്തായ ദിവസം. ഏതൊരമ്മയെ പോലെ ഞാനും സന്തോഷിച്ച ദിവസം.ഇതിനടിയിൽ എന്റെ ജീവിതത്തിൽ വലിയ വിഷമതകളും, ദുഖങ്ങളും വന്നു പോയി. എന്നാൽ അതിനെല്ലാം തരണം ചെയ്യ്തു മുന്നോട്ട് പോകാൻ കഴിഞ്ഞത് നീ ആണ് അമ്പൂച്ച .


നീ ഇല്ലെങ്കില്‍ ഞാന്‍ ഇല്ലെന്നും നീയാണ് എല്ലാമെന്നും വീണ മകനെക്കുറിച്ച് പറയുന്നു. നിന്റെ സന്തോഷമാണ് എന്റെ സന്തോഷം, നിന്റെ ഇഷ്ട്ടമാണ് എന്റെ ഇഷ്ട്ടമെന്നും വീണ പറയുന്നു. അംബച്ചന്‍ എന്നെ അറിയുന്നപോലെ ആര്‍ക്കും എന്നെ അറിയില്ല. ഈ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ ഒരു വാക്ക് നല്‍കുന്നു .നിനക്ക് നല്ല ഒരു അമ്മയായി നിന്റെ നല്ല ഒരു സുഹൃത്തായി ഞാന്‍ എന്നും കൂടെ ഉണ്ടാവും അവസാന ശ്വാസം വരെ എന്നു പറഞ്ഞാണ് വീണ കുറിപ്പ് അവസാനിപ്പിക്കുന്നത്

വീണയുടെ പോസ്റ്റിനൊപ്പം താനും മകനുമായുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ ഈ പോസ്റ്റിനു നിരവധി ആരാധകരും, സഹതാരങ്ങളും ആശംസകൾ നേരുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പോസ്റ്റ്  സോഷ്യൽ മീഡിയിൽ കൂടുതൽ ചർച്ച ചെയ്യപെട്ടുന്നുണ്ട്. എന്നാൽ മകനെ പിറന്നാൾ ആശംസകൾ നൽകി കൊണ്ട് വീണയുടെ ഭർത്താവ്  ആർ ജെ അമനും  എത്തിയിട്ടുണ്ട്. മനസ് നിറയെ ചെക്കൻ ആണ്  അമ്പാടിക്ക് നിങ്ങളുടെ പ്രാർത്ഥനയും,  ആശംസയും ഉണ്ടാകണം എന്നാണ് അമൻ കുറിച്ചത്.