കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ണി മുകുന്ദൻ നായകൻ ആകുന്ന “ബ്രൂസ്ലി” എന്ന ചിത്രത്തിൽ വില്ലൻ ആയി ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എത്തുന്നു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. ഇത് ഡോക്ടർ റോബിന്റെ ആരാധകർക്ക് നൽകിയ ആവേശം ചെറുതല്ല. എന്നാൽ ഈ വാർത്തകൾ വ്യാജം ആണെന്ന് അറിയിച്ചുകൊണ്ട് ചിത്രത്തിൽ നായകൻ ആകുന്ന ഉണ്ണി മുകുന്ദൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ചിത്രവുമായി ബന്ധപ്പെട്ട് നിലവില്‍ വരുന്ന വാര്‍ത്തകള്‍ വ്യജമാണെന്നും കാസ്റ്റിംഗ് വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിടുമെന്നും നടന്‍ അറിയിച്ചു.ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചതോടെ, അപ്പോള്‍ ഡോക്ടര്‍ റോബിന്‍ ഈ ചിത്രത്തില്‍ ഇല്ലേ എന്ന് ചോദിച്ചാണ് കമന്റുകള്‍ വരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനും പ്രധാന വേഷത്തില്‍ എത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ സിനിമയുടെ കാസ്റ്റിംഗിനെ കുറിച്ച് പുറത്ത് വരുന്ന വിവരങ്ങല്‍ പാടേ നിഷേധിച്ചിരിക്കുകയാണ് ഉണ്ണിമുകുന്ദന്‍.
‘ബ്രൂസ് ലീ’ എന്ന സിനിമയുടെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ ഒന്നും ഷെയര്‍ ചെയ്യരുത് എന്ന് വിനീതമായി എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ബ്രൂസ് ലീ ആയാലും ഷെഫീക്കിന്റെ സന്തോഷം ആയാലും എന്റെ മറ്റേത് സിനിമയായാലും അതിന്റെ കാസ്റ്റിങ്,മറ്റു അപ്‌ഡേറ്റുകള്‍ എല്ലാം തന്നെ അതാത് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിടുന്നതാണ്… എന്നാണ് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഉണ്ണിയെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ബ്രൂസ് ലീ’.
